കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്സിജന്‍ ജാര്‍ഖണ്ഡില്‍നിന്ന് കൊച്ചിയിലെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 9 ടണ്‍ ലിക്വിഡ് ഓക്സിജന്‍ ജാര്‍ഖണ്ഡില്‍നിന്ന് കൊച്ചിയിലെത്തി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ  ക്രയോജനിക് ടാങ്കറിലേക്ക് ഓക്സിജന്‍ മാറ്റി. ഇതര സംസ്ഥാനങ്ങളില്‍ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം തകര്‍ത്താണ് പ്രത്യേക ദൗത്യസംഘം റോഡുമാര്‍ഗം ഓക്സിജന്‍ എത്തിച്ചത്. കെഎസ്‌ആര്‍ടിസി ഡ്രൈവര്‍മാരും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന ദൗത്യസംഘത്തിനായിരുന്നു ചുമതല. യാത്രയ്ക്കിടെ ഒഡീഷയിലെ ഭുവനേശ്വറില്‍ വെച്ച്‌ ടാങ്കര്‍ പിടിച്ചെടുക്കാന്‍ സ്വകാര്യ ആശുപത്രികള്‍ ശ്രമിച്ചു.

ട്രാന്‍സ്പോര്‍ട്ട്  കമ്മീഷണര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ആന്ധ്രാപ്രദേശിലെ പോച്ചം പള്ളിയിലും ടാങ്കര്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായെങ്കിലും വാഹനം വെട്ടിച്ചുകടന്നു. കോയമ്പത്തൂര്‍ വ്യോമസേന വിമാനത്താവളത്തില്‍നിന്ന് ശനിയാഴ്ച ജാര്‍ഖണ്ഡിലേക്ക് എയര്‍ലിഫ്റ്റ് ചെയ്ത ടാങ്കറാണ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്ന് ഓക്സിജന്‍ നിറച്ച്‌ റോഡുമാര്‍ഗം മടങ്ങിയെത്തിയത്. ജാര്‍ഖണ്ഡ്, ബംഗാള്‍, ഒഡീഷ, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ 2400 കിലോമീറ്റര്‍ പിന്നിട്ടായിരുന്നു യാത്ര.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ വീണ്ടും ആക്രമണം ; എണ്ണക്കപ്പലിന് തീപിടിച്ചു

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിന് നേരെ വീണ്ടും അജ്ഞാത ആക്രമണം ഉണ്ടായതായി...

എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

0
കണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന പ്രശസ്ത എഴുത്തുകാരൻ ടി.കെ.ഡി....

ഓണക്കാലത്തെ മദ്യവിൽപന : ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയുടെ മദ്യം

0
തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യവിൽപനയിൽ വൻ വർധനവ്. ഉത്രാടം വരെയുള്ള എട്ട്...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; കാപ്പ പ്രതിയും സംഘവും പിടിയിൽ

0
തൃശൂർ: കുന്നംകുളത്ത് കാപ്പ പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെ ആക്രമണം. സംഭവത്തിൽ...