ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വാക്സീനും ഓക്സിജനും മരുന്നുകൾക്കുമൊപ്പം പ്രധാനമന്ത്രിയെയും കാണാനില്ലെന്ന് രാഹുൽ പറഞ്ഞു.
സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകൾക്കു മേലുള്ള ജിഎസ്ടി, അവിടെയും ഇവിടെയുമുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോകൾ എന്നിവ മാത്രമാണ് ബാക്കിയുള്ളത്.’– രാഹുൽ പറഞ്ഞു.
രാജ്യത്ത് രൂക്ഷമായ മഹാമാരി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വീഴ്ച വരുത്തിയെന്ന രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും ഉയർത്തുന്നത്. ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജേവാല സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ‘നദികളിൽ ഒഴുകിനടക്കുന്ന മൃതദേഹങ്ങൾ പോലും സർക്കാരിന് മുന്നിൽ കാണുന്നില്ല, എന്ത് ദുരവസ്ഥയാണ് ആധുനിക ഇന്ത്യയ്ക്ക് കൈവന്നിരിക്കുന്നത്’– എന്നാണ് സുർജേവാല ട്വീറ്റ് ചെയ്തത്.