ഫ്ലെക്സ് ഫ്യൂവലുമായി ടൊയോട്ട ഇന്നോവ ഹൈക്രോസ് എത്തി

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെ ആദ്യത്തെ 100% എഥനോൾ അധിഷ്ഠിത ഫ്ലെക്സ്-ഫ്യുവൽ (Flex-Fuel) എഞ്ചിൻ കാറായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഇന്നോവ ഹൈക്രോസിന് ഫ്ലെക്സ് ഫ്യൂവലിൽ പ്രവർത്തിക്കാൻ മാത്രമല്ല ഇലക്ട്രിക് പവർ ഉത്പാദിപ്പിക്കാനും ഇവി മോഡിൽ പ്രവർത്തിക്കാനും കഴിയും. ഇലകട്രിക് ഇന്നോവ ഹൈക്രോസ് ഫ്ലെക്സ്-ഫ്യൂവളിന്റെ ഈ പ്രോട്ടോടൈപ്പ് ഏറ്റവും പുതിയ എമിഷൻ മാനദണ്ഡങ്ങളായ ബിഎസ് 6 ഫേസ് 2 അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. യുഎസ് ആൾട്ടർനേറ്റീവ് ഫ്യുവൽസ് ഡാറ്റാ സെന്റർ പറയുന്നതനുസരിച്ച് എഥനോളിൽ പ്രവർത്തിക്കുന്ന വാഹനം പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ നിന്നും പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിനെക്കാൾ കുറവാണ്. ഡ്രൈ മില്ലുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ധാന്യം അടിസ്ഥാനമാക്കിയുള്ള എഥനോൾ ഉപയോഗിക്കുന്നത് ഹരിതഗൃഹ വാതക (ജിഎച്ച്ജി) എമിഷൻ അളവ് ശരാശരി 40 ശതമാനം കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ.

സ്വീഡിഷ് സൂപ്പർകാർ നിർമ്മാതാക്കളായ കൊയിനിഗ്സെഗ് എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു CCX വേരിയന്റ് പുറത്തിറക്കിയിരുന്നു. പാരിസ്ഥിതികമായി ഉണ്ടാകുന്ന നേട്ടങ്ങൾക്ക് പുറമേ കാറിന്റെ പെർഫോമൻസിലും കൂടുതൽ മികച്ചതാകുന്നു. സാധാരണ എഞ്ചിനിൽ 806 ബിഎച്ച്പി പവർ ഉത്പാദിപ്പിക്കുമ്പോൾ എഥനോളിൽ പ്രവർത്തിക്കുന്ന കൊയിനിഗ്സെഗ് വാഹനം 1018 ബിഎച്ച്പി കരുത്ത് നൽകുന്നു. ഈ വാഹനം തന്നെയാണ് എഥനോൾ അധിഷ്ഠിത ഫ്ലെക്സ്-ഫ്യുവലിന്റെ ഗുണം വെളിപ്പെടുത്തിയത്. ഫ്ലക്സ് ഫ്യൂവൽ എഞ്ചിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലെ ജ്വലന അറകളിൽ എഥനോൾ തണുപ്പിക്കൽ പ്രക്രീയ നടത്തുന്നതാണ് വാഹനങ്ങളുടെ പെർഫോമൻസ് വർധിക്കാനുള്ള കാരണം.

പെർഫോമൻസ് വർധിക്കുന്നു എന്നത് എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പുറത്തിറങ്ങുമ്പോൾ വാഹനപ്രേമികൾക്കുള്ള പ്രതീക്ഷ. ചെറിയ എഞ്ചിനിൽ നിന്ന് പോലും മികച്ച പവറും ടോർക്കും നൽകാൻ എഥനോളിന് സാധിക്കും. എഥനോൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന കരിമ്പ്, ചോളം തുടങ്ങിയ വിളകളുടെ ഉത്പാദനം വർധിപ്പിക്കേണ്ടത് ആവശ്യമാണ് എന്നതിനാൽ കർഷർക്ക് ഇത് ഗുണം ചെയ്യും. എഥനോൾ അധിഷ്ഠിത കാറിലേക്കുള്ള മാറ്റം കാർഷിക, ജൈവ ഇന്ധന വ്യവസായങ്ങളിൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. മുകളിൽ സൂചിപ്പിച്ച വിളകളുടെ വില വർധിക്കാനും ഇതുവഴി കർഷകർക്ക് കൂടുതൽ ലാഭമുണ്ടാക്കാനും സാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...