എരുമേലി : എസ്ഫിയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഓസോൺ ദിനാചരണം നടന്നു. എരുമേലി വൈൽഡ് മിസ്റ്റിൽ നടന്ന പരിപാടി ജൈവ വൈവിധ്യ ഗവേഷകനും ഹരിതാശ്രമം ‘മണ്ണുമര്യാദ’ പാരിസ്ഥിതിക ദാർശനികഗുരുകുലം സ്ഥാപകനുമായ ഡോ.ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. എസ്ഫിയ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഡയറക്ടര്‍ ഡോ.ശശികല നായർ അധ്യക്ഷത വഹിച്ചു. ‘മൃണ്മയം’ എന്ന പേരിൽ ഏറ്റവും വലിയ പ്രകൃതി സൗഹാർദ്ദ മൺവീടുകൾ നിർമ്മിച്ച് ഇക്കോ – ഫ്രണ്ട്ലി ഹോംസ്റ്റേയാക്കി മാറ്റിയ മുന്‍ പോലീസ് സബ് ഇൻസ്പെക്ടര്‍ ടി.എം.നൗഷാദിനെ ചടങ്ങില്‍ ആദരിച്ചു. രതീഷ്, എം.ഉണ്ണിമായ, ഷെമീസ്, എം.രമണിയമ്മ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി. അധ്യാപിക കെ.വി.വിജയമ്മ, ഷെമീർ നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































