പിജി സെമിനാർ തുടങ്ങി ; സംസ്കൃത പഠനങ്ങൾ പരിഷ്കരിക്കണം – ഡോ.കെ.ജി പൗലോസ്

For full experience, Download our mobile application:
Get it on Google Play

കാലടി : സംസ്കൃത പഠനങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കപ്പെടണമെന്ന് കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.കെ.ജി പൗലോസ് പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പൗരസ്ത്യ-പാശ്ചാത്യ സാഹിത്യ വിമർശന സിദ്ധാന്തങ്ങളെക്കുറിച്ച് സംഘടിപ്പിക്കുന്ന ത്രിദിന പിജി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാചീന വിജ്ഞാനത്തെ നിലനിർത്തിക്കൊണ്ടു തന്നെ വർത്തമാനകാല സാഹചര്യങ്ങളെ ഉൾക്കൊളളിച്ചുകൊണ്ട് സംസ്കൃത പഠനങ്ങൾ നവീകരിക്കപ്പെടേണ്ടതാണ്. സംസ്കൃത പഠനത്തിലൂടെ വിവിധ വൈജ്ഞാനിക മണ്ഡലങ്ങളിലേക്ക് വ്യാപരിക്കുവാനുളള സാധ്യതകളെ വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്നും ഡോ.കെ.ജി പൗലോസ് പറഞ്ഞു.

സംസ്കൃതം സാഹിത്യ വിഭാഗം മേധാവി ഡോ.കെ.ആർ അംബിക അധ്യക്ഷയായിരുന്നു. ഡോ.അജിത് കുമാർ കെ.വി., ഡോ.ടി.മിനി എന്നിവർ പ്രസംഗിച്ചു. ഡോ.കെ.ജി പൗലോസ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, ഡോ.കെ.കെ ഗീതാകുമാരി, മിനു ഫാത്തിമ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.വി.ആർ മുരളീധരൻ, ഡോ.പ്രീതി നായർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 24ന് സെമിനാർ സമാപിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...