മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ട് പി.ജെ കുര്യന്‍ – തിരുവല്ലയില്‍ നിന്നും മത്സരിക്കുവാന്‍ നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മുഖ്യമന്ത്രി കസേരയില്‍ നോട്ടമിട്ട് പ്രൊ.പി.ജെ കുര്യന്‍ തിരുവല്ലയില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന.  യു.ഡി.എഫിലെ ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നല്‍കിയിട്ടുള്ള മണ്ഡലമാണ് തിരുവല്ല. ഇത് റാന്നിയുമായി വെച്ചുമാറി തിരുവല്ലയില്‍ മത്സരിക്കുവാനാണ് പി.ജെ കുര്യന്‍ തയ്യാറെടുക്കുന്നത്. ഇതിനുള്ള ചരടുവലികള്‍ രഹസ്യമായി നടക്കുന്നുണ്ടെന്നാണ് വിവരം. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇത്തരം ഒരു നീക്കം നടന്നിരുന്നു, എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനാല്‍ പിന്‍വാങ്ങുകയായിരുന്നു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. കൂടാതെ റാന്നി മണ്ഡലത്തിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. റാന്നിയില്‍ വിജയസാധ്യത റിങ്കു ചെറിയാനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1180 വോട്ടിനാണ് റിങ്കു ചെറിയാന്‍ പ്രമോദ് നാരായണനോട്‌ പരാജയപ്പെട്ടത്. ഇത്തവണ യു.ഡി.എഫ് അനുകൂല തരംഗം നിലനില്‍ക്കുന്നതിനാല്‍ റാന്നിയില്‍ വലിയ ഭൂരിപക്ഷത്തില്‍ റിങ്കു ചെറിയാന്‍ വിജയിക്കുവാന്‍ സാധ്യതയുണ്ട്.

അതുപോലെ തിരുവല്ല മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത് അഡ്വ.വര്‍ഗീസ്‌ മാമ്മന്‍, ജോസഫ് എം.പുതുശ്ശേരി എന്നിവരെയാണ്. ജോസഫ് ഗ്രൂപ്പിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും  യു.ഡി.എഫിന്റെ ജില്ലാ ചെയര്‍മാനുമാണ് അഡ്വ.വര്‍ഗീസ്‌ മാമ്മന്‍. കല്ലൂപ്പാറ മണ്ഡലം ഉണ്ടായിരുന്നപ്പോള്‍ അവിടെനിന്നുള്ള എം.എല്‍.എ ആയിരുന്നു പുതുശ്ശേരി. കെ റെയില്‍ സമരത്തിന്റെ മുന്‍നിരയിലും പുതുശ്ശേരി സജീവമായിരുന്നു. തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുവാന്‍ ശ്രമിച്ചാല്‍ തെരഞ്ഞെടുപ്പില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

കേരളാ കോണ്‍ഗ്രസിന് അണികള്‍ കാര്യമായി ഇല്ലാത്ത റാന്നി മണ്ഡലം നല്‍കുന്നതിലൂടെ കനത്ത പരാജയവും ജോസഫ് ഗ്രൂപ്പിന് ഉണ്ടാകും. നിലവില്‍ പി.ജെ കുര്യനാണ് തിരുവല്ല സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യമായി മുന്നിട്ടിറങ്ങിയിട്ടുള്ളത്. തിരുവല്ലയില്‍ പി.ജെ. കുര്യന്‍ മത്സരരംഗത്ത് ഉണ്ടായാല്‍ സൂര്യനെല്ലി കേസുകള്‍ പ്രതിപക്ഷം ആയുധമാക്കും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിന് പിന്നാലെ സൂര്യനെല്ലി കഥകള്‍ വീണ്ടും ചര്‍ച്ചയില്‍ വരുന്നത് കോണ്‍ഗ്രസിന് കനത്ത ആഘാതമുണ്ടാക്കും. ഈ തെരഞ്ഞെടുപ്പില്‍ ഉറപ്പായി ലഭിക്കേണ്ട തിരുവല്ല, റാന്നി സീറ്റുകള്‍ നഷ്ടപ്പെടുത്താന്‍ മാത്രമേ പി.ജെ കുര്യന്റെ അധികാര മോഹം കൊണ്ട് സാധ്യമാകൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...