കോന്നിയുടെ രാഷ്ട്രീയ ആചാര്യന് നാട് വിട നൽകി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തിലെ മികച്ച പൊതു പ്രവർത്തകരിൽ ഒരാളും കോൺഗ്രസ് നേതാവും നിയമ സഭാ അംഗവും ആയിരുന്ന മുൻ എം എൽ എ പി ജെ തോമസിന് കോന്നി വിട നൽകി. രാവിലെ കോന്നി കോൺഗ്രസ് ഭവനിൽ പൊതു ദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം വകയാർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ആയിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പ്രിയ നേതാവിനെ ഒരു നോക്ക് കാണുവാനും അന്തിമോപചാരം അർപ്പിക്കുന്നതിനുമായി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരും ജന പ്രതിനിധികളും പള്ളിയിൽ എത്തിയിരുന്നു.

ആന്റോ ആന്റണി എം പി, അടൂർ പ്രകാശ് എം പി,ആരോഗ്യ മന്തി വീണ ജോർജ്, ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, കെ യു ജനീഷ് കുമാർ എം എൽ എ, മുൻ റാന്നി എം എൽ എ രാജു എബ്രഹാം, പി മോഹൻരാജ്, ബാബു ജോർജ്ജ്, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, തൃതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ അന്തിമോപചാരം അർപ്പിക്കുവാൻ എത്തിയിരുന്നു. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം സംസ്ഥാന സർക്കാരിന്റെ ബഹുമതികളോടെ ആയിരുന്നു സംസ്കാരം നടന്നത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ച് സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...