ജില്ലയില്‍ വില്ലേജ് ഓഫീസ് മുതല്‍ കളക്റ്ററേറ്റ് വരെ സ്മാര്‍ട്ട് ആക്കും : മന്ത്രി കെ. രാജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ജില്ലയില്‍ വില്ലേജ് ഓഫീസ് മുതല്‍ കളക്ടറേറ്റ് വരെ രണ്ടു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട് ആക്കാനുള്ള ശ്രമത്തിലാണെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. കോന്നി നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണപ്രഖ്യാപനം ഉദ്ഘാടനം ചെയ്തു കലഞ്ഞൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് കോടിയില്‍ അധികം തുക ഇതിനായി സര്‍ക്കാര്‍ മാറ്റിവെച്ചിട്ടുണ്ട്.

പ്രളയദുരന്തം ഉണ്ടായപ്പോള്‍ തന്നെ ഒക്ടോബര്‍ 29ന് ക്യാബിനറ്റ് ചേരുകയും പതിനായിരം മുതല്‍ നാല് ലക്ഷം രൂപവരെ സഹായം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. അത് സര്‍ക്കാരിന് അഭിമാനനിമിഷമാണ്. ജില്ലയെ മുഴുവനായി സ്മാര്‍ട്ട് ആക്കാന്‍ ശ്രമിക്കുകയാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. നിരവധി ആളുകളുടെ രേഖകള്‍ പ്രളയം പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ കാരണം നഷ്ടമായിട്ടുണ്ട്. അങ്ങനെ ഒരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കാന്‍ ആണ് സ്മാര്‍ട്ട് ആക്കുന്നത്.

കേരളത്തിന്റെ കാലാവസ്ഥ പലരീതിയില്‍ മാറിമറിയുകയാണ്. പ്രവാചനാതീതമായ രീതിയില്‍ ആയിരുന്നു കാര്യങ്ങള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 196 ശതമാനം കൂടുതല്‍ മഴയാണ് ജില്ലയ്ക്ക് ലഭിച്ചത്. അതില്‍ ഏറ്റവും കൂടുതല്‍ ലഭിച്ചത് കോന്നിക്കായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രകൃതിക്ഷോഭത്തില്‍ നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായവിതരണ ഉത്തരവ് മന്ത്രി കൈമാറി. ജീവന്‍ പണയപ്പെടുത്തി വില്ലേജ്  ഓഫീസിലെ രേഖകള്‍ സുരക്ഷിതസ്ഥാനത്ത് എത്തിച്ച കലഞ്ഞൂര്‍ വില്ലേജ് ഓഫീസിലെ ജീവനക്കാരെ മന്ത്രി അനുമോദിച്ചു.

ജീവന്‍ പണയപ്പെടുത്തി രേഖകള്‍ സുരക്ഷിതസ്ഥാനത്ത് എത്തിച്ച  കാഷ്വല്‍ സ്വീപ്പര്‍ ജയകുമാരിക്ക് മന്ത്രി ഉപഹാരം നല്‍കി. ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ച വള്ളിക്കോട് ഗ്രാമപഞ്ചായത്തിനെ മന്ത്രി അനുമോദിച്ചു
പ്രളയത്തില്‍ നിരവധി നാശനഷ്ടം ഉണ്ടായ പ്രദേശമാണ് കോന്നിയെന്നും പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പം നിന്നെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പ്പവല്ലി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം.പി. മണിയമ്മ, പി.വി. ജയകുമാര്‍, സുജ അനില്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി മോഹന്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ രമാ സുരേഷ്, എഡിഎം അലക്‌സ് പി തോമസ് എന്നിവര്‍ സംസാരിച്ചു. കോന്നി തഹസീല്‍ദാര്‍ കെ. ശ്രീകുമാര്‍ ഗുണഭോക്താക്കളെ പരിചയപ്പെടുത്തി. ഗുണഭോക്താക്കളുടെ ലിസ്റ്റ് അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍ കൈമാറി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...