മാറാട് കലാപ സമയത്ത് യു.ഡി.എഫും ആര്‍എസ്എസ് നേതാക്കളും തമ്മിൽ ഡീൽ ഉണ്ടാക്കിയെന്ന് പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മാറാട് കലാപ സമയത്ത് യുഡിഎഫും ആർഎസ്എസ് നേതാക്കളും തമ്മിൽ ഡീൽ ഉണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ആരോപിച്ചു.കോഴിക്കോട് ഗസ്റ്റ്ഹൗസിൽ എകെ ആൻറണിയും പികെ കുഞ്ഞാലിക്കുട്ടിയും ആർഎസ്എസ് നേതാക്കളും ചേർന്നാണ് ഡീൽ ഉണ്ടാക്കിയത്. ഡീലിന് പിന്നാലെ സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിൽ നിന്ന് ബിജെപി പിന്മാറി. ഹിന്ദു രാഷ്ട്രവാദികൾക്ക് സഹായകരമായ നിലപാടാണ് ലീഗും ജമാഅത്തെ ഇസ്ലാമിയും സ്വീകരിക്കുന്നതെന്നും പി ജയരാജൻ ആരോപിച്ചു. പൊന്നാനി വെളിയംകോട് ഇടതു സ്ഥാനാർഥി എം കെ സക്കീറിന്റെ പ്രചാരണ വേദിയിലായിരുന്നു പ്രസംഗം. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഡീൽ ആരോപണങ്ങള്‍ ശക്തമാക്കുകയാണ് മുന്നണി.

നിയമസഭാ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ബിജെപിയും സിപിഎമ്മും തമ്മിൽ ഡീലുണ്ടെന്ന ആരോപണം കോണ്‍ഗ്രസും ലീഗുമടക്കം കടുപ്പിക്കുമ്പോള്‍ ബിജെപിയുമായും ആര്‍എസ്എസുമായും കോണ്‍ഗ്രസ് ഡീലുണ്ടാക്കുകയാണെന്ന ആരോപണവുമായി തിരിച്ചടിക്കുകയാണ് സിപിഎം. എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ തോൽപ്പിക്കാൻ ഡീലുണ്ടെന്ന ആരോപണമാണ് ഇടത് നേതാക്കള്‍ ഉന്നയിക്കുന്നത്. ഇത്തരം ഡീൽ ആരോപണങ്ങള്‍ക്കിടെയാണ് മാറാട് കലാപ സമയത്ത് ഡീൽ ഉണ്ടാക്കിയിട്ടുണ്ടെന്ന ആരോപണവുമായി പി ജയരാജൻ രംഗത്തെത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു

0
ന്യൂഡൽഹി : ബം​ഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയിലെത്തുന്നതിലെ അനിശ്ചിതത്വം തുടരുന്നു....

മാലിന്യമുക്ത ഓണാഘോഷം : പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി ജില്ലാ ശുചിത്വ മിഷന്‍

0
പത്തനംതിട്ട : ഹരിത ഓണം 2026 ന്‍റെ ഭാഗമായി മാലിന്യമുക്ത ഓണാഘോഷത്തിന്...

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഊഞ്ഞാലാടി ഓണം ആഘോഷിച്ച് ഇഡി ആക്രമണ കേസിലെ പ്രതികൾ

0
തിരുവനന്തപുരം: സ്റ്റേഷനിൽ ഒപ്പിടേണ്ട ദിവസം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച്...