മോൻസനെ ഇപ്പോഴും ന്യായീകരിക്കുന്നു ; സുധാകരനെതിരെ പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: മോന്‍സനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുന്നെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കെ സുധാകരന്‍ പൊതു പ്രവര്‍ത്തകര്‍ക്കുണ്ടാവേണ്ട ജാഗ്രത പാലിച്ചില്ല. ഈ കാര്യം മുല്ലപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ പഴയ കോണ്‍ഗ്രസ് നേതാവല്ല, കെപിസിസി പ്രസിഡന്റ് ആണ് സുധാകരന്‍. മോന്‍സനെ സുധാകരന്‍ ഇപ്പോഴും ന്യായീകരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന് ഈ ഹീന നടപടിയില്‍ എന്താണ് പറയാനുള്ളതെന്നും ജയരാജന്‍ ചോദിച്ചു. നേരത്തെ മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചിരുന്നു.

താന്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടിട്ടിലെന്നാണ് അതിജീവിതയുടെ മൊഴിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ഒരു പത്രത്തില്‍ വാര്‍ത്ത വന്നിട്ടുണ്ടെന്ന് സൂചിപ്പിച്ചാണ് കെ. സുധാകരനെതിരെ എം വി ഗോവിന്ദന്‍ ആരോപണം ഉന്നയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...