തനിക്കും മകനുമെതിരെ ഉയർന്ന വിവാദങ്ങൾക്ക് പി ജയരാജന്റെ മറുപടി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : തനിക്കും മകനുമെതിരായ മുൻ ജില്ലാ കമ്മറ്റിയംഗം മനു തോമസിന്റെ ആരോപണം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പി ജയരാജൻ. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മടങ്ങിയ പി ജയരാജൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ‘മൗനം വിദ്വാനു ഭൂഷണം’ എന്ന് മറുപടി നൽകിയത്. ആരോപണം നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) ഗുരുതരം ആയിരിക്കുമെന്നും ജയരാജൻ. മറ്റൊന്നും പറയാനില്ലെന്നും ജയരാജൻ വ്യക്തമാക്കി. രാവിലെ കണ്ണൂരിൽ തുടങ്ങിയ ജില്ലാ സെക്രട്ടറിയെറ്റ് യോഗത്തിനെത്തിയ പി ജയരാജൻ ഒരു പ്രതികരണത്തിനും തയ്യാറായിരുന്നില്ല. എന്നാൽ സെക്രട്ടറിയേറ്റിനകത്ത് മനു തോമസിനെതിനെതിരെ ജയരാജൻ രൂക്ഷമായി പ്രതികരിച്ചതായാണ് സൂചന.

ജയരാജൻ അനവസരത്തിൽ വിവാദമുണ്ടാക്കിയെന്ന വിമർശനവും ഉയർന്നതായി അറിയുന്നു. ക്വട്ടേഷൻ സംഘ ബന്ധം,കൊലപാതകങ്ങളിലെ പങ്ക്, പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കൽ തുടങ്ങിയ മനു തോമസിന്റെ ആക്ഷേപങ്ങളിൽ സിപിഎം സംസ്ഥാന നേത്വം നിലപാട് ഇപ്പോഴും തുറന്ന് പറയുന്നില്ല. നിലപാട് വ്യക്തമാക്കുന്നതിന് പകരം പ്രാദേശിക പ്രശ്നമെന്ന മട്ടിൽ നിസ്സാരവൽക്കരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കടുത്ത ആക്ഷേപങ്ങളുയർന്നിട്ടും സംസ്ഥാനസമിതി അംഗമായ പി ജയരാജന് പാർട്ടി സെക്രട്ടറി പിന്തുണ നൽകിയില്ലെന്നതും ശ്രദ്ധേയമാണ്. നിയമസഭയിലടക്കം പ്രതിപക്ഷം ആക്ഷേപമുയർത്തിയതോടെ പി ജയരാജന് മാത്രമല്ല പാർട്ടിക്കും ഈ വിവാദം പരിക്കുണ്ടാക്കുമെന്ന വിലയിരുത്തലാണ് സിപിഎമ്മിനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...