കെ എം ഷാജിയുടെ വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാകില്ല ; ഭീഷണി പ്രസംഗവുമായി പി കെ ബഷീര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: കെ എം ഷാജിക്കെതിരെയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ പ്രസംഗത്തില്‍ മറുപടിയുമായി ലീഗ് എംഎല്‍എ പി കെ ബഷീര്‍. കെ എം ഷാജിയുടെ വീട്ടില്‍ കയറും എന്നത് മന്ത്രിയുടെ തോന്നല്‍ മാത്രം. വീട്ടില്‍ കയറിയാല്‍ കൈയും കാലും ഉണ്ടാകില്ലെന്നാണ് പി കെ ബഷീറിന്റെ ഭീഷണി പ്രസംഗം. പ്രവര്‍ത്തകരോട് ആത്മസംയമനം പാലിക്കണം എന്നൊക്കെ പറയും. ബാക്കി പണി ഞങ്ങള്‍ക്ക് അറിയാമെന്നും പി കെ ബഷീര്‍ എംഎല്‍എ പറഞ്ഞു.

താനൂരിലേക്ക് കടന്നുവരാന്‍ മുഖ്യമന്ത്രിക്ക് ഒരാളുടേയും അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെഎം ഷാജി. വേണമെങ്കില്‍ ഞങ്ങള്‍ നിന്റെ വീട്ടില്‍ പോലും കടന്നുകയറുമെന്നുമായിരുന്നു വി അബ്ദു റഹിമാന്റെ പ്രസ്താവന. താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാന്‍ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന കെ എം ഷാജിയുടെ പരാമര്‍ശത്തോടായിരുന്നു വി അബ്ദുറഹിമാന്റെ മറുപടി. നിന്റെ വീട്ടില്‍ പോലും വേണമെങ്കില്‍ ഞങ്ങള്‍ കടന്നുകയറുമെന്നാണ് മന്ത്രി മറുപടിയില്‍ പറഞ്ഞത്. ‘മാറാട് കലാപബാധിത പ്രദേശത്തു പോലും ധീരമായി കടന്നുവന്ന പാര്‍ട്ടി സെക്രട്ടറി ആണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെന്ന് അദ്ദേഹം പറഞ്ഞു. ആ മുഖ്യമന്ത്രിക്ക് താനൂരില്‍ കടന്നുവരാന്‍ ഒരാളുടെയും കാരണവന്മാരുടെ അനുവാദം വേണെന്നും മന്ത്രി പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...