പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ഇന്നലെ നടന്ന യുഡിഎഫ് യോഗത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: പിഎം ശ്രീ പദ്ധതിയെക്കുറിച്ച് ഇന്നലെ യുഡിഎഫ് യോഗത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫിൽ കോൺഗ്രസും മുസ്ലിം ലീഗും വ്യത്യസ്ത നിലപാട് സ്വീകരിച്ചെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ വിഷയത്തിൽ നിലവിലെ നിലപാട് മാറ്റമില്ലെന്നും മന്ത്രിസഭ നിയോഗിച്ച സബ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച ശേഷം സർക്കാർ അന്തിമ നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന് ശേഷമേ യുഡിഎഫും ഔദ്യോഗിക അഭിപ്രായം പ്രഖ്യാപിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സർക്കാർ ഒപ്പുവെച്ച പദ്ധതിയാണ് പിഎം ശ്രീയെന്നും അതിന്റെ നിയമപരവും സാങ്കേതികവുമായ സങ്കീർണതകൾ നിയമസഭയിൽ സർക്കാർ തന്നെ സമ്മതിച്ചിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയിലാണ് അന്ന് ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും ഇനി പദ്ധതിയിൽ നിന്ന് എങ്ങനെ പിന്മാറാമെന്നത് സബ് കമ്മിറ്റി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കേന്ദ്രം നിർദേശിച്ച നിബന്ധനകൾ പാലിച്ച് പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും അത്തരമൊരു സാഹചര്യം ഉണ്ടായാൽ അപ്പോൾ തന്നെ യുഡിഎഫ് ആവശ്യമായ തീരുമാനം സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...