പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ സർക്കാരിന്റെ തീരുമാനം തികഞ്ഞ ജനവഞ്ചനയാണെന്ന് റസാഖ് പാലേരി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പി എം ശ്രീ യുമായി മുന്നോട്ടു പോകാനുള്ള വി.ഡി സതീശൻ സർക്കാരിന്റെ തീരുമാനം തികഞ്ഞ ജനവഞ്ചനയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ആർഎസ്എസിന്റെ വംശീയ ഉന്മൂലന ആശയത്തിൽ നിന്ന് രൂപപ്പെടുത്തിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്കൂളുകളിൽ നടപ്പിലാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിയാണ് പി എം ശ്രീ. കഴിഞ്ഞ ഇടതുപക്ഷ സർക്കാറിനോടും നിലവിലെ യുഡിഎഫ് സർക്കാറിനോടും കേരളീയ സമൂഹം ഈ ആസൂത്രണ പദ്ധതിയുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെയും വിദ്യാലയങ്ങളെയും സംഘപരിവാറിന്റെ വിജ്ഞാന കേന്ദ്രങ്ങൾ ആക്കി മാറ്റാനുള്ള വഴിയൊരുക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാർഥികൾക്കിടയിൽ അപകടകരമായ ധ്രുവീകരണ രാഷ്ട്രീയവും മുസ്‌ലിം വിരുദ്ധതയും ശക്തിപ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായി പോരാടാനുള്ള കേരളീയ സമൂഹത്തിന്റെ ആവശ്യം യുഡിഎഫ് സർക്കാർ ഗൗരവത്തോടെ പരിഗണിക്കണം. മുൻസർക്കാർ ഒപ്പിട്ടുവെന്ന സാങ്കേതികവാദം ആവർത്തിക്കുന്നതിന് പകരം സംഘ്പരിവാറിനോട് നിയമപരവും രാഷ്ട്രീയവുമായി പോരാടാൻ യു ഡി എഫ് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...