കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ മരണമടഞ്ഞ സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്റെ പേരും നിയമസഭാ വോട്ടര്‍ പട്ടികയില്‍. കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാള്‍ക്ക് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഫീല്‍ഡ് വെരിഫിക്കേഷനില്‍ മറുപടിയും ലഭിച്ചു.
കൂത്തുപറമ്പ് മണ്ഡലത്തിലെ 75-ാം ബൂത്തിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11നാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കുഞ്ഞനന്തന് മരിച്ചത്.