സ്ത്രീവിരുദ്ധ പരാമർശം : എ രാജയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് വിലക്കി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഡിഎംകെയുടെ മുതിർന്ന നേതാവ് എ.രാജയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അമ്മയ്ക്ക് എതിരെ  സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെത്തുടര്‍ന്നുള്ള പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. അടിയന്തിരമായി എ രാജയോട് വിശദീകരണം നൽകാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

ഒരു തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയ്ക്കിടെയാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കും അദ്ദേഹത്തിന്റെ  അമ്മയ്ക്കുമെതിരെ എ രാജ മോശം പരാമർശം നടത്തിയത്. രാജയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിലടക്കം വലിയ പ്രതിഷേധമാണുയർത്തിയത്.

ഡിഎംകെയുടെ താരപ്രചാരകരുടെ പട്ടികയിൽപ്പെട്ടയാളാണ് എ രാജ. ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ നടത്തിയ പ്രസംഗം അപകീർത്തികരം മാത്രമല്ല, മാതൃത്വത്തിനും കളങ്കം വരുത്തുന്നതാണ്, സ്ത്രീകളെ തീർത്തും മോശമായി ചിത്രീകരിക്കുന്നതുമാണ്. ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും  തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ നോട്ടീസിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....