കോഴിക്കോട് : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പുതിയ പ്രസിഡന്റായി പി.കുഞ്ഞാവു ഹാജിയെ തെരഞ്ഞെടുത്തു. തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്തത്. അന്തരിച്ച ടി. നസറുദ്ദീന് പകരമായി താല്‍ക്കാലികമായിട്ടാണ് തെരഞ്ഞെടുത്തത്. നിലവില്‍ മലപ്പുറം ജില്ല പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റും ആണ് ഇദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സരയുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് കുഞ്ഞാവു ഹാജിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.
പി. കുഞ്ഞാവു ഹാജി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ താല്‍ക്കാലിക പ്രസിഡന്റ്
RECENT NEWS
Advertisment