ഇലന്തൂര്‍: വിശ്വാസത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കരുതെന്ന് കെ.പി.സി.സി അംഗം പി.മോഹന്‍രാജ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കു ജില്ലാ പദയാത്രയുടെ പതിനൊന്നാം ദിവസത്തെ പര്യടനം പത്തനംതിട്ട ബ്ലോക്കിലെ ഇലന്തൂര്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അപകടത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നയിക്കുന്നതെന്നും രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്‍റ് ജോണ്‍സണ്‍ പി.എം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, എം.എസ് സിജു, അനില്‍ തോമസ്, എം.ജി കണ്ണന്‍, ജോണ്‍സണ്‍ വിളവിനാല്‍, അഡ്വ. സോജി മെഴുവേലി, അഡ്വ. സുനില്‍ എസ് ലാല്‍, സജി കൊട്ടയ്ക്കാട്, സിന്ധു അനില്‍, വിനീത അനില്‍, ബോധേശ്വര പണിക്കര്‍, അഡ്വ. ഡി.എന്‍ ത്രിദീപ്, അബ്ദുള്‍ കലാം ആസാദ്, ഡോ. എം.എം.പി ഹസ്സന്‍, വര്‍ഗ്ഗീസ് മാത്യു, റനീസ് മുഹമ്മദ്, അഡ്വ. സുരേഷ് കോശി, എം.ബി സത്യന്‍, കെ.പി. മുകുന്ദന്‍, ശ്രീകല അജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫെബ്രുവരി 5 ബുധനാഴ്ച്ച ഉച്ചക്ക് 3 മണിക്ക് ഓമല്ലൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് 6 മണിക്ക് പത്തനംതിട്ട ടൗണില്‍ സമാപിക്കും.