വിശ്വാസത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കരുതെന്ന് പി.മോഹന്‍രാജ്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍: വിശ്വാസത്തെയും രാഷ്ട്രീയത്തെയും കൂട്ടിക്കുഴക്കരുതെന്ന് കെ.പി.സി.സി അംഗം പി.മോഹന്‍രാജ് പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെയും ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കു ജില്ലാ പദയാത്രയുടെ പതിനൊന്നാം ദിവസത്തെ പര്യടനം പത്തനംതിട്ട ബ്ലോക്കിലെ ഇലന്തൂര്‍ ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അപകടത്തിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നയിക്കുന്നതെന്നും രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്‍റ് ജോണ്‍സണ്‍ പി.എം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ. സുരേഷ് കുമാര്‍, റിങ്കു ചെറിയാന്‍, എം.എസ് സിജു, അനില്‍ തോമസ്, എം.ജി കണ്ണന്‍, ജോണ്‍സണ്‍ വിളവിനാല്‍, അഡ്വ. സോജി മെഴുവേലി, അഡ്വ. സുനില്‍ എസ് ലാല്‍, സജി കൊട്ടയ്ക്കാട്, സിന്ധു അനില്‍, വിനീത അനില്‍, ബോധേശ്വര പണിക്കര്‍, അഡ്വ. ഡി.എന്‍ ത്രിദീപ്, അബ്ദുള്‍ കലാം ആസാദ്, ഡോ. എം.എം.പി ഹസ്സന്‍, വര്‍ഗ്ഗീസ് മാത്യു, റനീസ് മുഹമ്മദ്, അഡ്വ. സുരേഷ് കോശി, എം.ബി സത്യന്‍, കെ.പി. മുകുന്ദന്‍, ശ്രീകല അജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഫെബ്രുവരി 5 ബുധനാഴ്ച്ച ഉച്ചക്ക് 3 മണിക്ക് ഓമല്ലൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പദയാത്ര വൈകിട്ട് 6 മണിക്ക് പത്തനംതിട്ട ടൗണില്‍ സമാപിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...