പത്തനംതിട്ട : ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി ഭിന്നിപ്പിക്കുവാനാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍ ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് പറഞ്ഞു. ദേശീയ പൗരത്വനിയമത്തിനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനുമെതിരെ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് നയിക്കുന്ന ജനകീയ പ്രക്ഷോഭ ജ്വാല ജില്ലാ പദയാത്രയുടെ കോന്നി ബ്ലോക്കിലെ പര്യടന പരിപാടി ഏനാദിമംഗലത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വളര്‍ച്ച മുരടിച്ച സാമ്പത്തികരംഗവും വര്‍ദ്ധിച്ച തൊഴിലില്ലായ്മയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലക്കുറവും മൂലം ഇന്‍ഡ്യയിലെ ജനങ്ങള്‍ വന്‍ ദുരിതത്തിലാണെന്നും ഇതിനുകാരണം കേന്ദ്ര സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും മോഹന്‍രാജ് പറഞ്ഞു. ലാവ് ലിന്‍ കേസ് മുന്‍നിര്‍ത്തി സംസ്ഥാന മുഖ്യമന്ത്രിയെ ഗവര്‍ണ്ണറെ ഉപയോഗിച്ച് വരുതിയില്‍ നിര്‍ത്തിയിരിക്കുകയാണെന്നും ഗവര്‍ണ്ണറെ തിരിച്ചുവിളിക്കുവാനുള്ള പ്രതിപക്ഷ പ്രമേയം അനുവദിക്കാതിരുന്നത് ഇതിനുദാഹരണമാണെന്നും മോഹന്‍രാജ് പറഞ്ഞു.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജെ. വേണുഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍ മാത്യു കുളത്തിങ്കല്‍, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, റിങ്കു ചെറിയാന്‍, അനില്‍ തോമസ്, റോബിന്‍ പീറ്റര്‍, സാമുവല്‍ കിഴക്കുപുറം, റജി പൂവത്തൂര്‍, ഹരികുമാര്‍ പൂതങ്കര, ഡി. ഭാനുദേവന്‍ , സുനില്‍ എസ് ലാല്‍, സജി കൊട്ടക്കാട്, എസ്. ബിനു, ബിജു വര്‍ഗ്ഗീസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എസ്. സന്തോഷ് കുമാര്‍, സലിം. പി. ചാക്കോ, സജി മാരൂര്‍, കൃഷ്ണദാസ് കുറുമ്പകര, അനില്‍ കുമാര്‍ കുറുമ്പകര, അരുണ്‍രാജ്, സജിത പിള്ള, അനൂപ് വേങ്ങവിള എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണങ്ങള്‍ക്ക് ജാഥാ ക്യാപ്റ്റന്‍ ബാബു ജോര്‍ജ്ജ് നന്ദി പ്രകാശിപ്പിച്ചു. പദയാത്രാ പര്യടനം വകയാറില്‍ സമാപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 11 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കോന്നിയില്‍ നിന്നാരംഭിക്കുന്ന പദയാത്ര പൂങ്കാവ്, വള്ളിക്കോട് വഴി കൈപ്പട്ടൂരില്‍ സമാപിക്കും.