മൈലപ്രാ: വരും തലമുറയിലൂടെ വായനയുടെ ശക്തി സമൂഹത്തിൽ ഊട്ടിയുറപ്പിക്കാൻ കഴിയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു പറഞ്ഞു. രാജീവ് ഗാന്ധി ചാരിറ്റബിൾ ഫോറം മൈലപ്രായുടെ ആഭിമുഖ്യത്തിൽ നടന്ന പി.എൻ. പണിക്കർ അനുസ്മരണം സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടന്ററി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എലിസബേത്ത് അബു. മികച്ച വായനാശീലമുള്ള വിദ്യാർത്ഥിക്ക് നല്‍കുന്ന രാജീവ്ഗാന്ധിയുടെ പേരിലുള്ള ആദ്യ അവാർഡ് മൈലപ്രാ സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കുളിലെ ഒൻപതാം വിദ്യാർത്ഥിനി ഗൗരിനന്ദക്ക് എലിസബേത്ത് അബു നൽകി.
ഫോറം വൈസ് ചെയർമാൻ തോമസ് ഏബ്രഹാം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സലിം പി. ചാക്കോ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് , ഹെഡ്മാസ്റ്റർ ചെറിയാൻ സി.റ്റി , സ്റ്റാഫ് സെക്രട്ടറി ഫാ .ജോർജ്ജ് വർഗ്ഗീസ്, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശോശാമ്മ ജോൺസൺ , ഗൗരിനന്ദ എസ് , ബിന്ദു ബിനു , ജോർജ്ജ് യോഹന്നാൻ ,
ലിബു മാത്യു, സജി വർഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.