തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്നും ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാര്ത്ഥിയെ എല്ഡിഎഫ് അവതരിപ്പിക്കും : മന്ത്രി പി.രജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമാണെന്നും ഏറ്റവും മികച്ച വിജയസാധ്യതയുള്ള സ്ഥാനാര്ത്ഥിയെ എല്ഡിഎഫ് അവതരിപ്പിക്കുമെന്നും മന്ത്രി പി രജീവ്. 99 സീറ്റുമായി ഇടതുപക്ഷം കേരളത്തില്‍ ഭരിക്കുന്നു. അത് 100 ലേക്ക് എത്തുക എന്നതാണ് ഉപതെരഞ്ഞെടുപ്പിലെ പ്രധാനലക്ഷ്യം. അങ്ങനെയാകുമ്പോള്‍ തൃക്കാക്കരയില്‍ ഒരു കുതിച്ച്‌ ചാട്ടത്തിന്റെ സാഹചര്യം വരും. തെരഞ്ഞെടുപ്പില്‍ വിവകസനത്തിന്റെ രാഷ്ട്രീയമാണ് ചര്ച്ച ചെയ്യുന്നത്. വികസനത്തിനൊപ്പം നില്ക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങള്. വികസനത്തിന് എതിര് നില്ക്കുന്നവരെ തൃക്കാക്കരയിലെ ജനങ്ങള് തള്ളിക്കളയും. വികസനവും മതനിരപേക്ഷ രാഷ്ട്രീയവും ഉയര്ത്തിപ്പിടിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പമാണ്. നാലു വര്ഷം പാഴാക്കേണ്ടതില്ല എന്നാകും വോട്ടര്മാര് ചിന്തിക്കുക.

തൃക്കാക്കരയെ കേരളത്തിന്റെ ഹൃദയമായി മാറ്റാന്‍ കഴിയുന്ന പദ്ധതിയാണ് കെ – റെയില്‍. ഏറ്റവും കുറച്ച്‌ ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാന് ശ്രമിക്കുന്നവരാണ് കോണ്ഗ്രസ്. സില്‍വര്‍ ലൈന് ഉള്പ്പെടെ ചര്ച്ച ചെയ്യുന്നത് നല്ലകാര്യമെന്നും വികസനത്തിനൊപ്പം നില്‍ക്കുന്നവരെ എല്ഡിഎഫ് കൂടെ കൂട്ടുമെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...