അധികാര ദുര്‍വിനിയോഗം ലക്ഷങ്ങള്‍ സമ്പാദിച്ച പരാതിയില്‍ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അധികാര ദുര്‍വിനിയോഗം ലക്ഷങ്ങള്‍ സമ്പാദിച്ച പരാതിയില്‍ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഒരുങ്ങി ആഭ്യന്തര വകുപ്പ്. വിജിലന്‍സ് മേധാവി സ്‌ഥാനത്ത്‌ നിന്ന് നീക്കിയതിന് പിന്നാലെയാണ് ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിജിലന്‍സ് ഡയറക്‌ടര്‍ ആയിരുന്ന സുദേഷ് കുമാറിനെ ഒരാഴ്‌ച മുമ്പാണ് ജയില്‍ മേധാവി സ്‌ഥാനത്തേക്ക്‌ മാറ്റിയത്. സുദേഷിനെതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയാണ് വിജിലന്‍സ് ഡയറക്‌ടര്‍ സ്‌ഥാനത്ത്‌ നിന്നുള്ള മാറ്റം. അധികാര ദുര്‍വിനിയോഗത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം വാങ്ങി പണം നല്‍കിയില്ലെന്നും ഗതാഗത കമ്മീഷണര്‍ ആയിരിക്കെ വന്‍തുക കൈക്കൂലി വാങ്ങിയെന്നതും ഉള്‍പ്പടെ ഒട്ടെറെ പരാതികളാണ് ഇദ്ദേഹത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചത്. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് മകള്‍ക്കൊപ്പം എത്തിയ സുദേഷ് ഏഴ് പവന്‍ സ്വര്‍ണം വാങ്ങി. 5 ശതമാനം ഡിസ്‌കൗണ്ട് നല്‍കാമെന്ന് ജ്വല്ലറി അറിയിച്ചപ്പോള്‍ ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്‌കൗണ്ട് നേടി.

2016 ഒക്‌ടോബര്‍ 28ന് കുടുംബസമേതം ചൈന സന്ദര്‍ശിച്ചു. യാത്രാ ചിലവായ 15 ലക്ഷത്തിലേറെ രൂപ സ്പോണ്‍സര്‍ ചെയ്‌തത് കോഴിക്കോടുകാരനായ ഖത്തറിലെ വ്യവസായിയായിരുന്നു. മറ്റു വിലപിടിപ്പുള്ള പാരിതോഷികങ്ങളും വ്യവസായില്‍ നിന്ന് വാങ്ങി. ബിസിനസുകാരുടെ കൈയില്‍ നിന്ന് പണം വാങ്ങി സര്‍ക്കാര്‍ അനുമതി ഇല്ലാതെ ആറ് തവണ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഗതാഗത കമ്മീഷണര്‍ ആയിരിക്കെ നിയമനത്തിലും സ്‌ഥലം മാറ്റത്തിലും ഇടപെട്ട് ഇടനിലക്കാര്‍ വഴി ലക്ഷങ്ങള്‍ കോഴ വാങ്ങി വിദേശത്തുള്ള മകന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചു. തുടങ്ങിയവയാണ് സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികള്‍. പരാതികളുടെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശ. പരാതിയില്‍ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ആഭ്യന്തരവകുപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...