Sunday, May 19, 2024 8:27 am

വിവാദ മരംമുറി ഉത്തരവ് ഇറക്കുന്നതിന് മുന്‍പ് നിയമോപദേശം തേടിയിട്ടില്ല : മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിവാദ മരംമുറി ഉത്തരവ് ഇറക്കുന്നതിന് മുന്‍പ് നിയമവകുപ്പിന്റെ ഉപദേശം തേടിയിട്ടില്ലെന്ന് നിയമമന്ത്രി പി.രാജീവ്. ഉത്തരവ് റദ്ദാക്കുന്നതില്‍ മാത്രമാണ് നിയമോപദേശം തേടിയതെന്നും പി.രാജീവ് നിയമസഭയില്‍ പറഞ്ഞു.

സാധാരണഗതിയില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത് നിയമത്തെയും ചട്ടത്തെയും അടിസ്ഥാനമാക്കി അതത് ഭരണ വകുപ്പുകള്‍ ആണ്. ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ നിയമവകുപ്പിന്റെ അനുമതി തേടേണ്ടതില്ല. ഈ ഉത്തരവിലും നിയമവകുപ്പിന്റെ അനുമതി തേടിയിട്ടില്ല. അതുകൊണ്ട് അതു തെറ്റല്ല.

ആദ്യ ഉത്തരവ് റദ്ദാക്കുന്ന ഘട്ടത്തിലാണ് വിഷയം നിയമവകുപ്പിന്റെ മുന്നിലെത്തുന്നത്. റദ്ദ് ചെയ്തുകൊണ്ടുള്ള കരട് ഉത്തരവ് നിയമാനുസൃതമാണോ എന്നു പരിശോധിക്കുകയാണ് ചെയ്തത്. ആദ്യ ഉത്തരവു നിയമാനുസൃതമല്ലെന്നും കരട് കൊണ്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്നും കണ്ടെത്തി. അതിനു 64 ചട്ടത്തിനകത്താണു ഭേദഗതി വരുത്തേണ്ടതെന്നായിരുന്നു നിയമവകുപ്പിന്റെ ഉപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയമവകുപ്പിന്റെ ഉപദേശം അനുസരിച്ചാണ് റവന്യൂ വകുപ്പ് ഉത്തരവ് റദ്ദാക്കിയതെന്നും രാജീവ് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹരിത നേതാക്കളെ തിരിച്ചെടുത്തത് മതിയായ ചർച്ചയില്ലാതെ : കെ.എം ഷാജി

0
കോഴിക്കോട്: ഹരിത നേതാക്കളെ തിരിച്ചെടുത്തതില്‍ മതിയായ ചർച്ച ഉണ്ടായില്ലെന്ന് കെ.എം ഷാജി....

എയർ ഇന്ത്യ വിമാനത്തിന്‍റെ എഞ്ചിനില്‍ തീ ; യാത്രക്കാർക്ക് നാട്ടിലെത്താൻ പകരം സംവിധാനം ;...

0
ബെംഗളൂരു: എഞ്ചിനില്‍ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ചിറക്കിയ എയർ ഇന്ത്യ വിമാനത്തിലെ...

മേയർ – KSRTC ഡ്രൈവർ തർക്കം ; യദു ലൈംഗിക ചേഷ്ട കാണിച്ചതിന് തെളിവ്...

0
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ...

കാഞ്ഞങ്ങാട്ട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതി ഒളിവിൽ തന്നെ, വട്ടം ചുറ്റി...

0
കാസർകോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ...