തൃപ്പൂണിത്തുറയിലെ പരാജയം ; സി.പി.ഐ വോട്ട് ലഭിക്കാത്തതുകൊണ്ടല്ലെന്ന് വിശദീകരണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ പരാജയം സി.പി.ഐ വോട്ട് ലഭിക്കാത്തതുകൊണ്ടല്ലെന്ന് വിശദീകരണം. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സി.പി.ഐ വോട്ട് മുഴുവനായും എത്തിക്കാന്‍ സാധിച്ചു. സി.പി.ഐ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

തൃപ്പൂണിത്തുറയില്‍ സി.പി.ഐ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ പഞ്ചായത്ത് പോകുമായിരുന്നില്ലേ എന്ന് പി.രാജു ചോദിക്കുന്നു. എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പാര്‍ട്ടിയാണ് സി.പി.ഐ. തെരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍പ്പോലും അങ്ങനെയൊരു പരാതി ഉയര്‍ന്നിട്ടില്ല. പരാതി ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും പി.രാജു വ്യക്തമാക്കി.

തൃപ്പൂണിത്തുറയിലെ പരാജയവുമായി ബന്ധപ്പെട്ട് സി.പി.ഐക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ എം രംഗത്തെത്തിയിരുന്നു. ഉദയംപേരൂര്‍ മണ്ഡലത്തിലെ ആറ് ബൂത്തുകളിലെ സി.പി.ഐ വോട്ടുകള്‍ നഷ്ടമായെന്നായിരുന്നു വിമര്‍ശനം. ഇത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ.ബാബുവിന് ലഭിച്ചതായും സി.പി.ഐ എം വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് സി.പി.ഐ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...