തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപങ്ങള്‍ നിഷേധിച്ച് മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. അസംബന്ധമാണ് സ്വപ്ന പറഞ്ഞത്. ഇത് ശൂന്യതയില്‍ നിന്ന് ഉന്നയിച്ച ആരോപണങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു. ഷാര്‍ജയില്‍ കോളേജ് തുടങ്ങിയിട്ടില്ലെന്നും സ്ഥലം കിട്ടിയിട്ടില്ലെന്നും ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഷാര്‍ജ ഭരണാധികാരിയെ ഒറ്റയ്ക്ക് കണ്ടിട്ടില്ല. യു എ ഇ കോണ്‍സല്‍ ജനറലിന്റെ നമ്പര്‍ തന്റെ കൈവശമില്ല. ഷാര്‍ജ ഭരണാധികാരിക്ക് കൈക്കൂലി കൊടുക്കാന്‍ മാത്രം താന്‍ വളര്‍ന്നോയെന്നും അദ്ദേഹം ചോദിച്ചു.
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ശ്രീരാമകൃഷ്ണനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. മിഡില്‍ ഈസ്റ്റ് കോളേജിന് ഭൂമിക്കുവേണ്ടി ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇടപാടിനായി ബാഗ് നിറയെ പണം കോണ്‍സല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നുമായിരുന്നു സ്വപ്‌നയുടെ ആരോപണം.