ആലപ്പുഴ: ജനങ്ങള്‍ക്കാവശ്യമായ എല്ലാത്തരം വസ്തുക്കളും വിതരണം ചെയ്യുന്ന ഔട്ട്‌ലെറ്റായി സപ്ലൈക്കോയെ മാറ്റുുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു.തൃക്കുന്നപ്പുഴയിലെ നവീകരിച്ച സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
പഴയകാല രീതികള്‍ക്ക് വ്യത്യസ്തമായി ഓരോ ഉപഭോക്താവിനും ആവശ്യമുള്ളത് സ്വയം തിരഞ്ഞെടുക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ ഒരുക്കുന്നത്. ഓണ്‍ലൈന്‍ രംഗത്തേക്കും ഉടന്‍ സപ്ലൈക്കോയുടെ സാന്നിധ്യം ഉറപ്പാക്കും. ലോക്ക് ഡൗണ്‍ കാലത്ത് 86 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു. തുടര്‍ന്നുള്ള മൂന്ന് മാസവും കിറ്റ് വിതരണം തുടരുമെന്നും മന്ത്രി പറഞ്ഞു.