സുഖപ്രസവത്തിന് റാന്നി – ചെറുകോൽപ്പുഴ റോഡ്‌ ; ദുരിതപൂര്‍ണ്ണമായ 9 കിലോമീറ്റർ യാത്ര

For full experience, Download our mobile application:
Get it on Google Play

റാന്നി:  നീണ്ടനാളത്തെ കാത്തിരിപ്പിനു ശേഷം റാന്നി – ചെറുകോൽപ്പുഴ റോഡിൽ മരാമത്ത് വകുപ്പ്  അറ്റകുറ്റപ്പണി നടത്തിയത് നാട്ടുകാർക്ക് വിനയായി. റോഡിലെ പൊളിഞ്ഞ ഭാഗം രണ്ട് ഇഞ്ച് ഘനത്തിൽ ടാറിംങ്ങ് വർക്ക് ചെയ്തതാണ് പരാതിക്ക് കാരണമായത്. ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷ യാത്രക്കാരുമാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.

ചെറുകോൽപ്പുഴ – റാന്നി റോഡ് വീതികൂട്ടി ടാര്‍ ചെയ്യണമെന്ന് നാലു വർഷത്തിലധികമായി നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുകയാണ്. എന്നാല്‍ ജനപ്രതിനിധികള്‍പോലും ഇക്കാര്യം അവഗണിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ്‌ പടിവാതുക്കല്‍ എത്തിയപ്പോള്‍  റോഡ്‌ അറ്റകുറ്റപണികൾക്ക് വേണ്ടി 19 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. മുൻ വർഷങ്ങളിലും ഇത്തരത്തിൽ ഇടവിട്ട് പാച്ചുവർക്ക് ചെയ്തതിന്റെ ഫലമായി ചെറുകോൽപ്പുഴ മുതൽ റാന്നി വരെയുള്ള 9 കിലോമീറ്റർ യാത്ര ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്.

റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയപ്പോൾത്തന്നെ നാട്ടുകാരിൽ പലരും പരാതിയുമായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും ഇങ്ങനെമാത്രമേ ചെയ്യുവാന്‍ കഴിയു എന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥര്‍. റാന്നി- ചെറുകോൽപ്പുഴ റോഡ് അറ്റകുറ്റപണികൾ നടത്തുവാൻ മുൻപ് അനുമതി തേടിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പണി നടക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡ് ആക്കി വിൽപന ; പാറശ്ശാലയിൽ വാടക...

0
തിരുവനന്തപുരം: റേഷൻ അരി ശേഖരിച്ച് ബ്രാൻഡ് ആക്കി വിൽപന നടത്തിയ...