ബ്ലാസ്റ്റേഴ്സ് അണ്ടർ 17 ട്രയൽസ് ക്യാമ്പ് തടഞ്ഞ് ശ്രീനിജിൻ എംഎൽഎ ; ഇടപെട്ട് മന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷന്‍ ട്രയല്‍സ് തടഞ്ഞ് പി.വി. ശ്രീനിജന്‍ എം.എല്‍.എയുടെ നടപടിയില്‍ ഇടപെട്ട് കായികവകുപ്പ് മന്ത്രി. കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടര്‍ 17 വിഭാഗത്തിലേക്കുള്ള സെലക്ഷന്‍ ട്രയല്‍ തടഞ്ഞതോടെ നൂറുക്കണക്കിന് കുട്ടികളാണ് റോഡരികില്‍ കാത്ത് നിന്നത്. സംഭവം വാര്‍ത്തയായതോടെ കായികവകുപ്പ് മന്ത്രി ഇടപെട്ട് സ്റ്റേഡിയം തുറന്ന് കൊടുത്തു. എട്ട് മാസമായി ബ്ലാസ്റ്റേഴ്‌സ് മുടക്കിയ ലക്ഷങ്ങളുടെ കുടിശ്ശിക തീര്‍പ്പാക്കാതെ സ്റ്റേഡിയം തുറന്ന് കൊടുക്കില്ലെന്ന നിലപാടിലായിരുന്നു എംഎല്‍എ. പനമ്പിള്ളി നഗറിലെ സ്റ്റേഡിയത്തിന്റെ ഗേറ്റ് എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം നാല് മണിക്കൂറാണ് പൂട്ടിയിട്ടത്.

ഏഴ് മണിക്ക് തുടങ്ങുന്ന സെലക്ഷന്‍ ട്രയലിനായി പുലര്‍ച്ചെ മുതല്‍ വിവിധ ജില്ലകളില്‍ നിന്ന് കുട്ടികളും അച്ഛനമ്മമാരും പനമ്പിള്ളി നഗര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു. വാടക കൃത്യമായി നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് അധികൃതര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലും പി.വി.ശ്രീനിജന്‍ എംഎല്‍എയുടെ നടപടിയെ തള്ളിപ്പറഞ്ഞു. അതേസമയം, അനുമതി തേടി ടീം കത്ത് നല്‍കാത്തതിലുള്ള ആശയക്കുഴപ്പം മാത്രമാണ് ഉണ്ടായതെന്ന് എംഎല്‍എ പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...