ട്രാഫിക് എസ്‌ഐയെ ആക്രമിച്ച കേസില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരായി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഡിഐജി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തുന്നതിനിടെ ട്രാഫിക് എസ്‌ഐയെ ആക്രമിച്ച കേസില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരായി. ഡിവൈഎഫ്‌ഐ നേതാവായിരിക്കേ നിര്‍മല്‍ മാധവുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ മാര്‍ച്ചിനിടെയാണ് എസ്‌ഐക്ക് നേരെ ആക്രമണമുണ്ടായത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മന്ത്രി ഹാജരായത്. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കേ പോലീസ് അതിക്രമത്തിനെതിരേ എസ്‌എഫ്‌ഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ച്‌ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്.

മാര്‍ച്ച്‌ ഇംഗ്ലീഷ് പള്ളിക്കുമുന്നിലെത്തിയപ്പോള്‍ ഇവര്‍ ട്രാഫിക് എസ്‌ഐയെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തു. കേസില്‍ റിയാസിനെ കൂടാതെ ഇരുപതോളം പേരാണ് കേസിലെ പ്രതികള്‍. കേസില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഹാജരായി ജാമ്യം നേടിയതാണ്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അദ്ദേഹം ഹാജരാവുകയായിരുന്നു. കുറ്റപത്രം വായിച്ച്‌ കേള്‍പ്പിക്കാനായി കേസ് മേയ് 27-ന് വീണ്ടും പരിഗണിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...

“അവർ നൃത്തം ചെയ്താണോ വന്നത്?”; ഗർഭിണികളെ പരിഹസിച്ച് രാജസ്ഥാൻ ആരോഗ്യമന്ത്രി, കടുത്ത പ്രതിഷേധം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവത്തോടനുബന്ധിച്ച് സ്ത്രീകൾ മരണപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന്,...