പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് മൂന്ന് കോടി രൂപയുടെ വരുമാനo: മന്ത്രി പി.എ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയുടെ വരുമാനമാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കഴിഞ്ഞ മാസം വരെ 53,000 പേര്‍ വിശ്രമ കേന്ദ്രങ്ങള്‍ ഉപയോഗിച്ചു. പീപ്പിള്‍സ് റസ്റ്റ് ഹൗസായി പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങളെ ഉയര്‍ത്തി ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെഞ്ഞാറമൂട്ടിലെ പി.ഡബ്ളിയു.ഡി പൊതുമരാമത്ത് റസ്റ്റ് ഹൗസിന്‍റെ പുതിയ മന്ദിരത്തിന്‍റെയും ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് പുതിയ കെട്ടിടത്തിന്‍റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പ് 2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തി രണ്ട് കോടി രൂപ ചെലവഴിച്ചാണ് വെഞ്ഞാറമൂട് വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നത്.

മൂന്ന് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ റെസ്റ്റോറന്റ്, ഓഫീസ്, ലോബി എന്നിവയുണ്ടാകും. ആഭ്യന്തരവകുപ്പ് 2019 – 20 ബജറ്റില്‍ ഉള്‍പ്പെടുത്തി 2.60 കോടി രൂപ വിനിയോഗിച്ചാണ് ഫയര്‍ ആന്‍ഡ് റസ്‌ക്യു നിലയത്തിന്റെ പുതിയ മന്ദിരം നിര്‍മ്മിക്കുന്നത്. 1082 ചതുരശ്ര അടി വിസ്തൃതിയില്‍ ഇരുനില കെട്ടിടമാണ് പണിയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...