തിരുവല്ലയിലെ പൊടിയാടിയിൽ തെരുവുനായക്കൂട്ടം ആടുകളെ കടിച്ചുകീറി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലെ പൊടിയാടിയിൽ തെരുവുനായ കൂട്ടം ആടുകളെ കടിച്ചുകീറി. രണ്ട് ആടുകൾക്ക് സാരമായി പരിക്കേറ്റു. നെടുമ്പ്രം 11ാം വാർഡിൽ പൊടിയാടി ഞാറക്കാട്ട്ശ്ശേരില്‍ വീട്ടിൽ കുഞ്ഞുമോൾ – തങ്കച്ചൻ ദമ്പതികൾ വളർത്തുന്ന നാലുമാസം പ്രായമുള്ള മുട്ടനാടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു ആടിൻറെ വൃഷണം നായ്ക്കൂട്ടം കടിച്ചെടുത്തു. മറ്റൊന്നിന്റെ ഇടതുകാലിന്‍റെ തുടഭാഗം കടിച്ചുപറിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പുരയിടത്തിൽ പുല്ലു മേയാനായി തള്ളയാടിനൊപ്പം കെട്ടിയിരുന്ന ആടുകളാണ് തെരുവുനായ് കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ട് കുഞ്ഞുമോൾ വടിയുമായി എത്തി. ഇത് കണ്ട് നായ്ക്കൂട്ടം ഓടിപ്പോവുകയായിരുന്നു.

മൃഗ ഡോക്ടറുടെ നിർദേശപ്രകാരം മുറിവ് വന്ന ഭാഗങ്ങൾ മരുന്ന് വെച്ച് കെട്ടി. രണ്ട് ആടുകളെയും ഇന്ന് മൃഗാശുപത്രിയിൽ എത്തിച്ച് കൂടുതൽ ചികിത്സ നൽകും. വൃഷണത്തിൽ പരിക്കേറ്റ ആടിനെ മൃഗാശുപത്രിയിൽ എത്തിച്ച് വൃഷണം പൂർണമായും നീക്കം ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചിരിക്കുകയാണ്. വീടിന് സമീപത്തെ മറ്റൊരു പുരയിടത്തിൽ കെട്ടിയിരുന്ന അമ്മിണിയുടെ പൂർണ്ണ ഗർഭിണിയായ ആടിനെ ഒരു മാസം മുമ്പ് തെരുവുനായ്ക്കൂട്ടം കടിച്ചുകീറി കൊന്നിരുന്നു. കുടുംബത്തിന്‍റെ ഉപജീവനമാർഗ്ഗമായ ആടുകൾക്ക് നേരെ തെരുവുനായ്കളുടെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ആടുവളർത്തൽ തന്നെ പൂർണമായും ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഇവർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാല പ്രതിഷേധം ; 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17...

സമസ്തയിലെ വിഭാഗീയത ; ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ ചേരി

0
കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ ഉമർ ഫൈസിക്കെതിരായ നീക്കം ശക്തമാക്കി എതിർ...

കോഴിക്കോട് മെഡിക്കൽ കോളജ് ശുചിമുറിയിൽ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ശുചിമുറിയിൽ മൊബൈൽ...

പാലക്കാട് നഗരസഭയിൽ വന്ദേമാതരം ആലാപനത്തെച്ചൊല്ലി യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കം

0
പാലക്കാട്: പാലക്കാട് നഗരസഭയിൽ യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കുതർക്കവും കൈയ്യാങ്കളിയും. വന്ദേമാതരം...