കുപ്പിവെള്ളത്തിന് 13 രൂപയില്‍ അധികം ഈടാക്കിയാല്‍ കര്‍ശന നടപടി ; പരാതികള്‍ 9188527346, 04734 224856 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാര്‍ അവശ്യസാധന വിലനിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയ കുപ്പിവെള്ളത്തിന്റെ നിശ്ചിത വിലയായ 13 രൂപയില്‍ അധികമായി വില്പന നടത്തുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഇത്തരം വ്യാപാരികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം കുപ്പിവെള്ളം കണ്ടുകെട്ടി പൊതുവിതരണ ശൃംഖല വഴി വിതരണം ചെയ്യും. കുപ്പിവെള്ളത്തിന്റെ വില ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം എഴുതി പ്രദര്‍ശിപ്പിക്കുകയും നിയമാനുസൃത ബില്ല് നല്‍കുകയും വേണം. വിലനിയന്ത്രണത്തില്‍ നിന്നും ഒരു കുപ്പിവെള്ള ബ്രാന്‍ഡിനേയും ഒഴിവാക്കിയിട്ടില്ല. കുപ്പിവെള്ളത്തിന് 13 രൂപയില്‍ അധികം ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച പരാതികള്‍ 9188527346, 04734 224856 എന്നീ ഫോണ്‍ നമ്പറുകളില്‍ അറിയിക്കണമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...