പത്തനംതിട്ട : തെക്കൻ കേരളത്തിലെ തനത് കലാരൂപമായ പടയണിയെ കേന്ദ്രീകരിച്ച് ഓൺലൈൻ എക്സിബിഷൻ നാളെ ആരംഭിക്കും. ഫോട്ടോഗ്രാഫർ അശ്വിൻശ്രീ യുടെചിത്രങ്ങളാണ് ഓൺലൈൻ പ്രദർശനത്തിന് ഒരുങ്ങുന്നത്.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിൽ കടമ്മനിട്ട ഗോത്രകലാകളരി അവതരിപ്പിച്ച പടയണിയിലെ ചിത്രങ്ങളാണ് ഓൺലൈനിലൂടെ പ്രദർശിപ്പിക്കുന്നത്. പടേനി ആചാര്യൻ പ്രൊഫ. കടമ്മനിട്ട വാസുദേവൻപിള്ള നാളെ രാവിലെ 10ന് എക്സിബിഷൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ കളക്ടർ പി.ബി നൂഹ്, ഡി.ടി.പി.സി സെക്രട്ടറി ആർ. ശ്രീരാജ്, ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.ഹുസൈൻ, പടയണി ആശാന്മാരായ കടമ്മനിട്ട പ്രസന്നകുമാർ, കടമ്മനിട്ട രഘുകുമാർ, ഫോക്‌ലോർ ഗവേഷകൻ ഡോ.ബി രവികുമാർ കുന്നന്താനം എന്നിവർ ആശംസകൾ അറിയിച്ചു. ഫോട്ടോഗ്രാഫർ അശ്വിൻശ്രീ യുടെ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ കൂടിയാണ് ഓൺലൈൻ പ്രദർശനം ആരംഭിക്കുന്നത്