പ്രദര്‍ശനനഗരിയെ ഭക്തിസാന്ദ്രമാക്കി പടയണിയും വേലകളിയും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രദര്‍ശനനഗരിയില്‍ നിറഞ്ഞ സദസില്‍ അവതരിപ്പിച്ച ജില്ലയുടെ തനത് കലാരൂപങ്ങളായ പടയണിയും വേലകളിയും ജനങ്ങളുടെ ഹൃദയത്തെ ഭക്തിസാന്ദ്രമാക്കി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനോട് അനുബന്ധിച്ചു നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ ഭാഗമായാണ് പടയണിയും വേലകളിയും വേദിയില്‍ അവതരിപ്പിച്ചത്.

കടമ്മനിട്ട ഗോത്രകലാകളരിയുടെ ആഭിമുഖ്യത്തില്‍ പി ടി പ്രസന്നകുമാറും സംഘവുമാണ് പടയണി വേദിയിലെത്തിച്ചത്. കാലന്‍കോലം ഉറഞ്ഞ് തുള്ളിയപ്പോള്‍ കണ്ടിരുന്ന ജനങ്ങളുടെ മനസ് ഭക്തി നിര്‍ഭരമായി. വെണ്‍മണി ശാര്‍ങക്കാവ് ഭുവനേശ്വരി സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു വേലകളി അവതരിപ്പിച്ചത്. ക്ഷേത്രസംസ്‌കാരവും ആയോധന സംസ്‌കാരവും ഇഴുകിചേര്‍ന്ന വേലകളിയില്‍ ചരിത്രവും ഐതീഹ്യവും ഒരുമിച്ചായിരുന്നു അവതരിപ്പിച്ചത്.

വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ആസ്വാദകഹൃദയങ്ങളെ ആനന്ദത്തിലാറാടിച്ചു. കാഴ്ച്ച പരിമിതിയും കേള്‍വിക്കുറവുമുള്ള നാരങ്ങാനം സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ദേവനാരായണന്‍ അവതരിപ്പിച്ച ബ്രേക്ക് ഡാന്‍സ് കാണികള്‍ക്ക് ഒരുപോലെ സന്തോഷവും അഭിമാനവും സമ്മാനിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ദേശഭക്തിഗാനം, ഭരതനാട്യം, പുല്ലാങ്കുഴല്‍, നാടന്‍പാട്ട്, ഫ്യൂഷ്യന്‍ എന്നിവയും വേദിയില്‍ നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...