Saturday, April 20, 2024 10:56 am

പടയപ്പ വീണ്ടും ജനവാസമേഖലയില്‍ ; കാട് കയറ്റണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പതിവായി ജനവാസ മേഖലയിലിറങ്ങുന്ന കാട്ടുകൊമ്പൻ പടയപ്പയെ കാട് കയറ്റണമെന്ന ആവശ്യം ശക്തമാകുന്നു. മൂന്നാർ പഞ്ചായത്തിന്‍റെ മാലിന്യ സംസ്കരണ പ്ലാന്റിലെത്തുന്ന പടയപ്പ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കഴിക്കുന്നുണ്ട്. വനം വകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മൂന്നാറിലെ തോട്ടം മേഖലയിലും പ്രധാന റോഡുകളിലും പതിവ് സന്ദർശകനാണ് പടയപ്പയെന്ന കാട്ടു കൊമ്പൻ. ഇടക്ക് ടൗണിലെത്തുന്ന പടയപ്പ കച്ചവടക്കാർക്കും വാഹനയാത്രക്കാർക്കും ഭീഷണിയാണ്. മൂന്നാര്‍ പഞ്ചായത്തിൻ്റെ മാലിന്യ സംസ്കരണ പ്ലാൻ്റിലേക്ക് തീറ്റതേടി പടയപ്പയെത്തുന്നതാണ് പുതിയ പ്രശ്നം.

Lok Sabha Elections 2024 - Kerala

പച്ചക്കറിയുടെ അവശിഷ്ടങ്ങൾക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങളും ആന അകത്താക്കുന്നുണ്ട്. അവശ്യത്തിന് വനം വകുപ്പ് വാച്ചർമാരെ നിയോഗിക്കാനോ ആനയെ നിരീക്ഷിക്കാനോ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. ജനവാസ മേഖലകളിൽ ഫെൻസിംഗോ കിടങ്ങുകളോ സ്ഥാപിക്കണമെന്നും ആനയെ കാട് കയറ്റണമെന്നുമാണ് പ്രധാന ആവശ്യം. ആളുകളെ ആക്രമിച്ചിട്ടില്ലെങ്കിലും ജനവാസ മേഖലകളിലിറങ്ങുന്ന പടയപ്പ വ്യാപക കൃഷിനാശവും ഉണ്ടാക്കുന്നുണ്ട്. ആനയുടെ ആരോഗ്യത്തെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയുണ്ടായിട്ടും സംരക്ഷണമൊരുക്കേണ്ട വനം വകുപ്പ് അതിന് തയാറാകുന്നില്ലന്നും നാട്ടുകാർ പറയുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡിലീറ്റ് ചെയ്യണം, അല്ലെങ്കില്‍ കടുത്ത നടപടി ; സുപ്രീംകോടതി

0
ഡല്‍ഹി: ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല...

ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി

0
കുറവൻകുഴി : ജീർണാവസ്ഥയിലായിരുന്ന കുറവൻകുഴി പോസ്റ്റോഫീസ് സമീപത്തെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. കോയിപ്രം...

വീട്ടിലെ വോട്ടിൽ വീണ്ടും തിരിമറി ; കണ്ണൂരിൽ പരാതിയുമായി എൽഡിഎഫ് രംഗത്ത്

0
കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട്...