മൂന്നാറില്‍ വീണ്ടും ‘പടയപ്പ’ യുടെ പരാക്രമം ; വഴിയോരക്കട തകർത്തെറിഞ്ഞു, നാട്ടുകാർ ഭീതിയിൽ…!

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: മൂന്നാറിൽ വീണ്ടും ‘പടയപ്പ’യെന്ന ആനയിറങ്ങി. മാട്ടുപ്പെട്ടി ഇക്കോ പോയിന്‍റ് പരിസരത്തിറങ്ങിയ ആന പ്രദേശത്തുള്ള വഴിയോരക്കട തകർത്തു. കട തകര്‍ത്ത് അകത്തുള്ള ഭക്ഷണസാധനങ്ങളും ആന കഴിച്ചു. ‘പടയപ്പ’യുടെ ആക്രമണത്തില്‍ കട പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. പുലർച്ചെ 6.30യോടെയാണ് സംഭവം. ഏറെ നേരം ജനവാസമേഖലയില്‍ പരിഭ്രാന്തി പരത്തി തുടര്‍ന്നു ‘പടയപ്പ’. ഇതിന് ശേഷം ആര്‍ആര്‍ടി സംഘമെത്തി ആനയെ കാട്ടിലേക്ക് തുരത്തി.

കഴിഞ്ഞ ആഴ്ചയില്‍ മൂന്നാറില്‍ ടൂറിസ്റ്റുകളുടെ കാറിന് നേരെ ‘പടയപ്പ’ പാഞ്ഞടുത്തതും ഏറെ പരിഭ്രാന്തി പരത്തിയിരുന്നു. ആനയുടെ ആക്രമണത്തില്‍ കാര്‍ തകര്‍ന്നു. യാത്രക്കാര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. മൂന്നാറില്‍ ‘പടയപ്പ’യുടെ ആക്രമണം തുടര്‍ക്കഥയാകുന്നത് വനംവകുപ്പിന് ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ മാത്രമായി ഇത് അഞ്ചാം തവണയാണ് മൂന്നാറില്‍ ‘പടയപ്പ’യുടെ ആക്രമണം നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി ; ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിക്കും സമീപപ്രദേശങ്ങൾക്കും മുകളിൽ കടുത്ത വ്യോമപാത...

ജീവിതത്തിൽ ഇങ്ങനെയൊരു തെറ്റ് ചെയ്യരുത് ; ഭാര്യയുടെ തല വെട്ടിമാറ്റി ഫ്രിജിൽ വെച്ച പ്രതിയുടെ...

0
ഗുവാത്തി: അസമിൽ നവവധുവിനെ അതിക്രൂരമായി കൊലപ്പെടുത്തി തല വെട്ടിമാറ്റി ഫ്രിജിൽ ഒളിപ്പിച്ച...

കിം ജോങ് ഉന്നിന് പിൻഗാമി മകൻ ; വ്യക്തത വരുത്താനുള്ള ശ്രമത്തിലെന്ന് ദക്ഷിണ കൊറിയൻ...

0
സിയോൾ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് മകൻ ഉണ്ടോയെന്നതിൽ വ്യക്തത...

സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട് ; അമേരിക്കയിലുടനീളം അനുസ്മരണച്ചടങ്ങുകൾ

0
ന്യൂയോർക്ക്: സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തിന് കാൽനൂറ്റാണ്ട്. അമേരിക്കയിലുടനീളം വിപുലമായ അനുസ്മരണച്ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്....