നെല്ല് സംഭരണം ; മുഖ്യമന്ത്രി വിളിച്ച കർഷകരുടെയും മില്ലുടമകളുടെയും യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച കർഷകരുടെയും മില്ലുടമകളുടെയും യോഗം ഇന്ന്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് തിരുവനന്തപുരത്താണ് യോഗം. ഭക്ഷ്യ- കൃഷി വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോ​ഗസ്ഥരും യോ​ഗത്തിൽ പങ്കെടുക്കും. പുതിയ സീസണിലേക്ക് നെല്ല് സംഭരിക്കുന്നതിനു മുന്നോടിയായി മില്ല് ഉടമകളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായാണ് യോഗം. കഴിഞ്ഞ സീസണുകളിൽ നെല്ല് സംഭരിച്ചതിന്റെ തുകയടക്കം മില്ല് ഉടമകൾക്ക് നൽകാനുണ്ട്. ഇതിന് പുറമേ കിഴിവ് അടക്കമുള്ള ആവശ്യങ്ങളും മില്ല് ഉടമകൾ മുന്നോട്ടുവെക്കുന്നു. നെല്ല്‌ അരിയാക്കി മാറ്റുന്നതിലെ കേന്ദ്ര അനുപാതം കുറയ്ക്കണമെന്ന ആവശ്യവും മില്ല് ഉടമകൾ മുന്നോട്ടുവയ്ക്കുന്നു. ഒരു ക്വിന്റൽ നെല്ല് സംസ്കരിക്കുമ്പോൾ 68 കിലോഗ്രാം അരി നൽകണമെന്നാണ് കേന്ദ്ര അനുപാതം. ഇത് 64 കിലോഗ്രാമായി കുറയ്ക്കണം എന്നാണ് മില്ലുടമകളുടെ ആവശ്യം. ആവശ്യങ്ങൾ അംഗീകരിക്കാതെ നെല്ല് സംഭരണവുമായി സഹകരിക്കില്ലെന്നാണ് ഒരു വിഭാഗം മില്ലുടമകളുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....