സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും. മറ്റ് മില്ലുടമകളുമായി ചർച്ച തുടരുന്നെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തെ വളരെ വലിയൊരു പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. മില്ലുടമകളുടെ സംഘടനകള്‍ പല ആവശ്യങ്ങളുന്നയിച്ച് സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കൊയ്ത നെല്ല് കരയ്ക്ക് കയറ്റിയിട്ട് കണ്ണീര്‍ക്കഥകളാണ് നെൽക്കര്‍ഷകര്‍ക്ക് പറയാനുള്ളത്.

ഇന്ന് ഭക്ഷ്യമന്ത്രിയും കൃഷിമന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമായി യോഗം ചേരുകയും ഇതിന് പരിഹാരമെന്നോണം സംഘടനകളെ ഒഴിവാക്കി മില്ലുടമകളുമായി നേരിട്ട് ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ആലോചിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ശ്രമം നടന്നിരുന്നു. ചില മില്ലുടമകള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്നാണ് ഭക്ഷ്യവകുപ്പ് വൃത്തങ്ങള്‍ അറിയിക്കുന്നത്. രണ്ട് മില്ലുടമകള്‍ നെല്ലെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. തൃശ്ശൂരും കുട്ടനാടും ഇന്ന് തന്നെ സംഭരണം തുടങ്ങിയേക്കും. ഇന്ന് ഉച്ചക്ക് ശേഷവും ചര്‍ച്ച തുടരുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടുപറമ്പിൽ കളിച്ചുകൊണ്ടിരിക്കെ തോട്ടിൽ വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: നരിക്കുനി കാരുകുളങ്ങര പുതുശ്ശേരിപാലത്ത് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു. കാവുംപൊയിൽ...

ഓപ്പറേഷൻ സൈ ഹണ്ട് ; കോഴിക്കോട് 28 കേസുകൾ രജിസ്റ്റർ ചെയ്തു ; ഒരാൾ...

0
കോഴിക്കോട്: ഓണ്‍ലൈന്‍ സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരായ ഓപ്പറേഷൻ സൈ ഹണ്ടിന്റെ ഭാഗമായി...

ഇ-പോസ് മെഷീൻ തടസത്തിൽ നടപടികൾക്ക് നിർദേശം നൽകി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: റേഷൻ വിതരണത്തിനുള്ള ഇ-പോസ് മെഷീൻ സംവിധാനത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിക്കാൻ...

പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന് നടൻ നിവിൻ പോളി

0
തിരുവനന്തപുരം: പ്രതികരണ ശേഷിയുള്ള ജനതയ്ക്ക് മാത്രമേ കെട്ടുറപ്പുള്ള ഭരണകൂടത്തെ സൃഷ്ടിക്കാനാകൂ എന്ന്...