പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള – പടേനിയിലെ രൗദ്രസങ്കീർത്തനം ; ഡോക്യുമെന്ററി പ്രദർശനത്തിനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

പടേനിയിൽ അമ്പതാണ്ടുകൾ പൂർത്തിയാക്കിയ ആചാര്യൻ കടമ്മനിട്ട വാസുദേവൻ പിള്ളയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ” പ്രൊഫ. കടമ്മനിട്ട വാസുദേവൻ പിള്ള – പടേനിയിലെ രൗദ്രസങ്കീർത്തനം ” എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂർത്തിയായി പ്രദർശനത്തിനൊരുങ്ങുന്നു. കടമ്മനിട്ടയുടെ വ്യക്തിജീവിതവും കലാജീവിതവും ഉൾപ്പെടുന്ന എഴുപത്തഞ്ച് വർഷത്തെ ചരിത്രം പകർത്തിയ ഡോക്യുമെന്ററിയുടെ ചിത്രീകരണം കടമ്മനിട്ടയിലും പന്തളത്തുമാണ് നടന്നത്.

സ്കൂൾ -കലാലയ കാലയളവും പടേനിയിലേക്കുള്ള കടന്നുവരവും കവി കടമ്മനിട്ടയുമായുള്ള ബന്ധവും പടേനിയെ ദേശാന്താര പ്രശസ്തിയിലേക്ക് എത്തിച്ചതുമൊക്കെ സമഗ്രമായി ഡോക്യുമെന്ററിയിൽ ഉൾച്ചേർത്തിട്ടുണ്ട്.
അദ്ദേഹവുമായി ബന്ധപ്പെട്ട പ്രമുഖരുടെ അഭിമുഖവും കടമ്മനിട്ട പടേനിയുടെ ദൃശ്യചാരുതയും പകർത്തിയിട്ടുള്ള ഡോക്യുമെന്ററി ദേശത്തുടി സാംസ്കാരിക സമന്വയമാണ് നിർമ്മിച്ച് പ്രദർശനത്തിന് എത്തിക്കുന്നത്.

കവി കടമ്മനിട്ടയുടെ സ്മൃതിദിനമായ മാർച്ച് 31 ന് ഡോക്യുമെന്ററി ലോഗോപ്രകാശനം മുൻ വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് നൽകി നിർവ്വഹിച്ചിരുന്നു. ജയിൻ അങ്ങാടിക്കലും രാജേഷ് ഓമല്ലൂരും ചേർന്ന് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയുടെ രചന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനിൽ വളളിക്കോടിന്റേതാണ്. പ്രൊഫ.അലിയാർ വിവരണവും മഹേഷ് കടമ്മനിട്ട സഹസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. നവംബർ അവസാനത്തോടു കൂടി ആദ്യ പ്രദർശനം പത്തനംതിട്ടയിൽ വച്ച് നടക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; നിർണായക യോഗത്തിൽ പങ്കെടുത്തത് മൂന്ന് എംപിമാർ മാത്രം

0
ദില്ലി: ശിവസേന ഉദ്ധവ് താക്കറെ പക്ഷം പിളർപ്പിന്റെ വക്കിൽ നിൽക്കെ, ദില്ലിയിൽ...

പിഎം ശ്രീയിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് കെഎസ്‌യു കാസർകോട് ജില്ലാ പ്രസിഡൻ്റ്

0
കാസര്‍കോട് : പിഎം ശ്രീ വിഷയത്തിൽ സംസ്ഥാന സർക്കാർ എത്രയും വേഗം...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...