പത്മജയ്ക്ക് കെ മുരളീധരനെക്കാൾ രാഷ്ട്രീയ ബോധവും അനുഭവസമ്പത്തുമുണ്ട് : കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തെരഞ്ഞടുപ്പിൽ മത്സരിക്കാൻ പത്മജ താത്‌പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദവികൾ ലക്ഷ്യമിട്ടല്ല പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് എത്തിയത്. പത്മജയ്ക്ക് കെ മുരളീധരനെക്കാൾ രാഷ്ട്രീയ ബോധവും അനുഭവ സമ്പത്തുമുണ്ട്. അർഹതയുള്ളവർക്ക് കോൺഗ്രസിൽ പരിഗണന ഇല്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയെന്നത് കെ സുരേന്ദ്രൻ സ്ഥിരീകരിച്ചു. ബിജെപിയിലേക്ക് വരുന്ന കാര്യം എസ് രാജേന്ദ്രൻ തീരുമാനിച്ചിട്ടില്ല. പത്മജയുടെ ബിജെപി പ്രവേശനത്തെ ഇപ്പോൾ എതിർക്കുന്ന പല നേതാക്കളും നേരത്തെ ബിജെപിയുമായി ചർച്ച നടത്തിയവരാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

പത്മജ സ്ഥാനാർഥിയാകുമോ എന്നത് ഇപ്പോൾ പറയാനാവില്ല. ബിജെപിയിൽ ആര് ചേരുന്നതും ഉപാധികളോടെയല്ല. അനിൽ ആന്റണിയുടെ പ്രവേശനവും നിരുപാധികമായിരുന്നു. പാർട്ടിയിലേക്ക് വരുന്നവർക്ക് അർഹമായ പരിഗണന ഉറപ്പാണ്. ഇനിയും പലരും പാർട്ടിയിലേക്ക് വരും. അതുകൊണ്ടാണ് സീറ്റുകൾ പലതും ഒഴിച്ചിട്ടിരിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശനത്തോടെ കോൺഗ്രസിന്റെ പതനം ആരംഭിച്ചുവെന്നും കോൺഗ്രസ് തകർന്നു തരിപ്പണമാകുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും

0
തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട്...

പകർച്ചവ്യാധികളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല ; ഓണക്കാലത്ത് ആരോഗ്യവകുപ്പ് ജീവനക്കാർ കൂട്ടത്തോടെ അവധിയിൽ

0
ആലപ്പുഴ : ഓണക്കാലത്ത് ജീവനക്കാർ കൂട്ടത്തോടെ അവധിയിലായത് ആരോഗ്യമേഖലയിലെ പ്രതിരോധപ്രവർത്തനങ്ങളെ ബാധിച്ചു....

മാവേലിയുടെ ദേഹത്ത് പലഹാരം വറത്തു കൊണ്ടിരുന്ന തിളച്ച എണ്ണയൊഴിച്ച് കടക്കാരൻ

0
ആലപ്പുഴ: ആലപ്പുഴ കായംകുളത്ത് മാവേലിയോട് ക്രൂരത. മാവേലി വേഷം കെട്ടിയ...

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവുമാണെന്ന് സിപിഎം നേതാവ് കെ കെ ശൈലജ

0
കണ്ണൂർ: സ്ത്രീകളെ പൊതു നിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ല എന്ന സമസ്തയുടെ...