പദ്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്തെത്തും ; ഗംഭീര സ്വീകരണം നൽകുമെന്ന് ബി ജെ പി പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബി ജെ പിയിൽ ചേർന്ന പദ്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തിൽ ബി ജെ പി പ്രവർത്തകർ ഗംഭീര സ്വീകരണം നൽകും. തുടർന്ന് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ വാർത്താസമ്മേളനം നടത്തും. ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, മന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ അടക്കമുള്ളവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

പദ്മജയുടെ വരവ് ബി ജെ പിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. പദ്മജ തൃശൂരിൽ സുരേഷ് ഗോപിക്കായി പ്രചാരണത്തിനിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. സഹോദരൻ കെ മുരളീധരനാണ് തൃശൂരിലെ യു ഡി എഫ് സ്ഥാനാർത്ഥിയെന്നാണ് റിപ്പോർട്ടുകൾ.ഇന്നലെ വൈകിട്ട് ആറരയ്‌‌ക്ക് ഡൽഹിയിലെ ബി ജെ പി ആസ്ഥാനത്തുവച്ചാണ് പദ്മജ പാർട്ടി അംഗത്വം സ്വീകരിച്ചത്. കുറച്ചു വർഷങ്ങളായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ താൻ സന്തുഷ്ടയായിരുന്നില്ലെന്നും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ അതൃപ്തയാണെന്നും അവർ പ്രതികരിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.

പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ

0
പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തിൽ 2പേർ അറസ്റ്റിൽ. പുത്തൻ പീടിക സ്വദേശി ജിനു,...