കശ്മീരില്‍ പാക് ഷെല്ലാക്രമണം ; എട്ട് വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍: ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് പ്രകോപനം. സാധാരണക്കാരായ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ നടത്തിയ ആക്രമണത്തില്‍ എട്ട് വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ചൗക്കിബാല്‍ സ്വദേശികളായ ഷമീന ബീഗം, ജാവേദ് ഖാന്‍, സയാന്‍ എന്നിവരാണ് മരിച്ചത്.

കുപ്വാര ജില്ലയിലെ തംഗ്ധര്‍, കെര്‍ന എന്നീ സെക്ടറുകളിലാണ് പാക് സൈന്യം ഷെല്ലാക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസുകാര്‍ സാരമായി പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

വെള്ളിയാഴ്ചയും പ്രദേശത്ത് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ആക്രമണം നടത്തിയിരുന്നു. ഇന്ത്യന്‍ സൈന്യത്തില്‍ പ്രത്യാക്രമണത്തില്‍ എട്ട് ഭീകരരെയും, 15 പാക് സൈനികരെയും ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് സമാനമായ രീതിയില്‍ ആക്രമണം നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...