പ്രവാസികളെ സ്വദേശത്തേക്ക് കൊണ്ടുപോകല്‍ : 13 രാജ്യങ്ങളിലേക്ക് ഫ്ലൈ ദുബായ് ബുക്കിംഗ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : യു.എ.ഇയില്‍ നിന്നും ആളുകളെ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള 13 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്കായി ബുക്കിംഗ് ആരംഭിച്ചതായി  ഫ്ലൈ ദുബായ് അറിയിച്ചു.

ഈ രാജ്യങ്ങളിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇപ്പോള്‍ ഫ്ലൈറ്റ് ബുക്ക് ചെയ്യാമെന്ന് എയര്‍ലൈന്‍ അറിയിച്ചു, എന്നാല്‍ എല്ലാ വിമാനങ്ങളും സര്‍ക്കാര്‍ അംഗീകാരത്തിന് വിധേയമാണ്. വിവിധ രാജ്യങ്ങള്‍ അടുത്തിടെ ഏര്‍പ്പെടുത്തിയ വിമാന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങാന്‍ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങള്‍ ഫ്ലൈ ദുബായില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു. നിലവില്‍ യു.എ.ഇയില്‍ ഉള്ളവര്‍ക്ക് പ്രത്യേക വിമാനങ്ങളില്‍ ഇപ്പോള്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ കഴിയും,’- ഫ്ലൈ ദുബായ് വെബ്‌ സൈറ്റില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

അസര്‍ബൈജാന്‍, ബള്‍ഗേറിയ, ക്രൊയേഷ്യ, ജോര്‍ജിയ, ഇറാഖ്, ഇറാന്‍, കിര്‍ഗിസ്ഥാന്‍, റൊമാനിയ, റഷ്യ, സെര്‍ബിയ, താജിക്കിസ്ഥാന്‍, ഉക്രെയ്ന്‍, ഉസ്ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ബുക്കിംഗ് ലഭ്യമാണ്.

എല്ലാ വിമാനങ്ങളും സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി മാത്രമുള്ളതിനാല്‍ നിലവില്‍ താമസിക്കുന്ന അല്ലെങ്കില്‍ യു.എ.ഇ സന്ദര്‍ശിക്കുന്ന 13 രാജ്യങ്ങളിലെ പൗരന്മാരെയാകും വഹിക്കുക. എല്ലാ വിമാനങ്ങളും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2 ല്‍ നിന്നാകും പുറപ്പെടുക. പക്ഷേ, അത് സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമാണ്. അനുമതി ലഭിച്ചാല്‍ മാത്രമേ സര്‍വീസ് ഉണ്ടാകുകയുള്ളൂ. വിമാനത്തില്‍ ഭക്ഷണമൊന്നും നല്‍കില്ല. വിമാനം റദ്ദാക്കിയാള്‍ പിഴ (ക്യാന്‍സലേഷന്‍ ഫീ) ഈടാക്കില്ല. കൂടാതെ വൗച്ചറിന്റെ രൂപത്തില്‍ റീഫണ്ടുകള്‍ പ്രോസസ് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...