കറാച്ചി : പാകിസ്ഥാന്‍ മുന്‍ പ്രസിഡണ്ടും മുസ്ലിം ലീഗ് – നവാസ് (പി.എം.എല്‍-എന്‍) മുതിര്‍ന്ന നേതാവുമായ മംനൂന്‍ ഹുസൈന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കഴിഞ്ഞ ഫെബ്രുവരിയില്‍ അര്‍ബുദം സ്ഥിരീകരിച്ചിരുന്നു. പാകിസ്ഥാന്റെ 12ാമത്തെ പ്രസിഡന്റായി 2013ലാണ് മംനൂന്‍ ഹുസൈന്‍ ചുമതലയേറ്റത്. 2018 വരെ അധികാരത്തില്‍ തുടര്‍ന്നു. 1940 ല്‍ ആഗ്രയിലായിരുന്നു ജനനം. ഇന്ത്യ-പാക് വിഭജനത്തിന് ശേഷമാണ് കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറിയത്.