മുന്നണിയില്‍ മാറ്റമുണ്ടായപ്പോള്‍ അഴിമതിക്കാരന്‍ പുണ്യാളനായി : വി.ഡി സതീശന്‍ 

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എൽ ഡി എഫിനൊപ്പം ജോസ് കെ മാണി വന്നതുകൊണ്ടുമാത്രമാണ് അഴിമതിക്കാരനെന്ന് വിളിച്ചയാളെ പുണ്യാളനാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ.എം മാണിക്കെതിരായ പരാമർശം സുപ്രീംകോടതിയിൽ സർക്കാർ തിരുത്തിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ.

എൽ ഡി എഫിനൊപ്പം ജോസ് കെ മാണി വന്നതുകൊണ്ടുമാത്രമാണ് സർക്കാർ സുപ്രീംകോടതിയിൽ ഇത്തരമൊരു തിരുത്തിന് തയ്യാറായത്. സർക്കാരിനെതിരായ അഴിമതിയാണെങ്കിൽ ഉമ്മൻചാണ്ടി എങ്ങനെ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു.

കെ എം മാണിയെക്കൊണ്ട് ബജറ്റ് അവതരിപ്പിക്കരുതെന്നും വേണമെങ്കിൽ ഉമ്മൻ ചാണ്ടിയെക്കൊണ്ട് ബജറ്റ് അവതരിപ്പിച്ചോളാനും അന്ന് ഇടതുപക്ഷം പറഞ്ഞിരുന്നു. ഉമ്മൻചാണ്ടിയാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കിൽ അവർ ഈ സമരത്തിൽ നിന്ന് പിന്മാറാമെന്ന് പരസ്യമായി പറയുകയും ഉമ്മൻ ചാണ്ടിയെ അക്കാര്യം അറിയിക്കുകയും ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ കയ്യാങ്കളി കേസിൽ കെ.എം മാണിക്കെതിരായ നിലപാട് തിരുത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. മാണി അഴിമതിക്കാരൻ അല്ലെന്നും സർക്കാർ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായിരുന്നു പ്രതിഷേധമെന്നുമാണ് സംസ്ഥാന സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ തിരുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...