പാക്‌-സൗദി-തുർക്കി സംയുക്ത പ്രതിരോധ കരാറായി ; ഒരാൾക്കെതിരായ ആക്രമണം 3 രാജ്യത്തിനും എതിരായതെന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഇസ്‍ലാമാബാദ് : പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾ സംയുക്ത പ്രതിരോധക്കരാറിൽ ഒപ്പുവച്ചു. മൂന്നുരാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ സായുധ ആക്രമണം എല്ലാവർക്കുമെതിരായ ആക്രമണമായി കണക്കാക്കി ഒന്നിച്ച് പ്രതികരിക്കുമെന്നതാണ് പ്രധാന വ്യവസ്ഥ. നേരത്തേ സമാന വ്യവസ്ഥയുള്ള ഉഭയകക്ഷി പ്രതിരോധക്കരാറിൽ സൗദിയും പാകിസ്ഥാനും ഒപ്പിട്ടിരുന്നു. മക്കയിൽവെച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്, സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, തുർക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉർദുഗാൻ എന്നിവരാണ്‌ കരാറിലൊപ്പിട്ടത്. രാജ്യങ്ങൾ തമ്മിലുള്ള ചരിത്രബന്ധവും ഇസ്‍ലാമിക ഐക്യവും പൊതു സുരക്ഷാ താത്‌പര്യങ്ങളും അടിസ്ഥാനമാക്കിയാണ് ത്രിരാഷ്ട്ര പ്രതിരോധ കരാറെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഇറാൻ-യു.എസ്./ ഇസ്രയേൽ സംഘർഷം ചെങ്കടലിലേക്കു വ്യാപിച്ചത് ഗൾഫ് മേഖലയിൽ സുരക്ഷാ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങളും അംഗീകരിച്ച കരാർ പ്രകാരം സംയുക്ത സൈനിക അഭ്യാസങ്ങൾ, പ്രതിരോധ-വ്യവസായ ഉൽപ്പാദനം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ എന്നിവയോടൊപ്പം തന്നെ സാങ്കേതിക വിദ്യ കൈമാറ്റത്തിനായുള്ള വ്യക്തമായ വ്യവസ്ഥകളുണ്ട്. ഇന്ത്യയുമായി സൗഹൃദത്തിലുള്ള സൗദിയുടെ സഖ്യരൂപീകരണത്തിൽ ഇന്ത്യയ്ക്കും ആശങ്കയ്ക്ക് വകയുണ്ട്. നേരത്തെ തന്നെ നാറ്റോ മോഡൽ പ്രതിരോധ കരാർ പാകിസ്ഥാനും സൗദിയും തമ്മിൽ ഒപ്പിട്ടിരുന്നു.

ഈ സഖ്യത്തിലേക്കാണ് യൂറേഷ്യൻ മേഖലയിൽ ഇന്ത്യയെ എതിർക്കുന്ന തുർക്കിയുടെ വരവ്. മാത്രമല്ല പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സൈനിക സംഘർഷത്തിൽ പാകിസ്ഥാനെ ഡ്രോണുകൾ നൽകി സൈനികമായി സഹായിച്ച രാജ്യമാണ് തുർക്കി. സഖ്യത്തിലൂടെ പാകിസ്ഥാന് സാങ്കേതിക-സാമ്പത്തിക സഹായം എളുപ്പത്തിൽ ലഭ്യമാകുന്നത് ആയുധ നവീകരണ വേഗത വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയെ നിർബന്ധിതരാക്കും. ഈ കരാറിന് മറുപടിയായി ഇന്ത്യയ്ക്ക് ഗ്രീസ്, അർമേനിയ, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള സൈനിക-നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കേണ്ടി വരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം ; ലൈസൻസും ഇല്ല ; ബോട്ടുകളും വള്ളങ്ങളും പിടികൂടി

0
തിരുവനന്തപുരം: കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്താൻ എത്തിയ മൂന്ന് തമിഴ്നാട്...

റോഡില്‍ തളര്‍ന്നു വീണ നിലയില്‍ വയോധികന്‍ ; സൂര്യാഘാതം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

0
കോഴിക്കോട്: റോഡില്‍ തളര്‍ന്നുവീണ് കിടക്കുന്ന അവസ്ഥയില്‍ കണ്ടെത്തിയ വയോധികന് സൂര്യാഘാതമേറ്റതായി ഡോക്ടര്‍മാര്‍...

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...