ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന്‍ ; പിന്നില്‍ ചൈന

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : ഇന്ത്യക്കെതിരെ ആണവ യുദ്ധം തുടങ്ങുമെന്ന ഭീഷണിയുമായി പാകിസ്താന്‍. പാകിസ്താന്‍ റെയില്‍വെ മന്ത്രി ശൈഖ് റഷീദ് ആണ് ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.  ചൈന തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തിലാണ് പുതിയ വെല്ലുവിളിയുമായി പാകിസ്താന്‍ രംഗത്തു വന്നിരിക്കുന്നത്. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിലെ മന്ത്രിയായ ഇദ്ദേഹം ഇന്ത്യയ്ക്കെതിരെ നിരന്തരം പ്രകോപന പ്രസ്താവനകള്‍ നടത്തുന്ന വ്യക്തിയാണ്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയ്ക്കെതിരെ ആണവ ആക്രമണം നടത്തുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയത്.

സൈനിക ബലത്തില്‍ ഇന്ത്യയാണ് പാകിസ്താനേക്കാള്‍ മുന്നില്‍. അതുകൊണ്ടാണ് പാകിസ്താന്‍ വളരെ ചെറിയ ആണുബോംബുകള്‍ തയ്യാറാക്കി വെച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് മാത്രം കനത്ത നാശം വിതയ്ക്കാന്‍ സാധിക്കുന്നതാണ് ഇത്തരം ബോംബുകള്‍. 250ഓളം ബോംബുകളാണ് ഇത്തരത്തില്‍ പാകിസ്താന്റെ കൈവശമുള്ളത്. അസം വരെ കനത്ത നാശം വിതയ്ക്കാന്‍ ഇതുകൊണ്ട് സാധിക്കുമെന്നും ശൈഖ് റഷീദ് പറഞ്ഞു.

മുമ്പും ഇന്ത്യക്കെതിരെ കടുത്ത ഭാഷയില്‍ പാകിസ്താന്‍ റെയില്‍വെ മന്ത്രി രംഗത്തുവന്നിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ സൈനിക നീക്കത്തിനും മടിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയതിന് പിന്നാലെ ആയിരുന്നു ശൈഖ് റഷീദ് 2019 സപ്തംബറില്‍ ആദ്യ വിവാദ പ്രസ്താവന നടത്തിയത്. പാകിസ്താന്റെ കൈവശം ചെറിയ അണുബോംബുകള്‍ ഉണ്ടെന്നായിരുന്നു അദ്ദേഹം അന്നും പറഞ്ഞിരുന്നത്. അതേസമയം നിലവില്‍ ശൈഖ് റഷീദ് ഇത്തരം പ്രസ്താവന നടത്താനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...