പാകിസ്താനിൽ സംഘർഷഭീതി ; ആശുപത്രികൾക്ക് അടിയന്തര നിർദേശം

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പാകിസ്താനിൽ രാഷ്ട്രീയ സംഘർഷം വീണ്ടും രൂക്ഷമാകുന്നതിനിടെ സെപ്റ്റംബർ 27ന് പാകിസ്താൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പ്രഖ്യാപിച്ച ഇസ്ലാമാബാദ് മാർച്ചിനെ നേരിടാൻ വൻതോതിലുള്ള അടിയന്തര മുന്നൊരുക്കങ്ങളുമായി സർക്കാർ. പ്രതിഷേധത്തിനിടെ വലിയ തോതിൽ ആളപായമോ മറ്റ് മാനുഷിക പ്രതിസന്ധികളോ ഉണ്ടായേക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് തലസ്ഥാനത്തെ ആശുപത്രികൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകിയിരിക്കുന്നത്. ഇസ്ലാമാബാദിലെ ആശുപത്രികളിൽ ഇതിനകം നിശ്ചയിച്ചിട്ടുള്ള ശസ്ത്രക്രിയകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കാനാണ് നിർദേശം. പ്രതിഷേധത്തിനിടെ പരിക്കേറ്റവരുടെ എണ്ണം ഉയർന്നേക്കുമെന്ന കണക്കുകൂട്ടലിൽ ശസ്ത്രക്രിയാ വിഭാഗങ്ങളും മറ്റ് അടിയന്തര ചികിത്സാ സംവിധാനങ്ങളും പൂർണ സജ്ജമാക്കി നിർത്തണമെന്നും നിർദേശമുണ്ട്.

അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രികളിലെ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. നിലവിൽ അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിച്ച് ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം മാർച്ച് ഒഴിവാക്കാൻ പിടിഐ നേതൃത്വവുമായി സർക്കാർ നടത്തിയ ചർച്ചകൾ കാര്യമായ ഫലം കണ്ടിട്ടില്ലെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ 27ലെ പ്രതിഷേധം പിൻവലിക്കുകയും ഭാവിയിൽ റോഡ് ഉപരോധം, പ്രതിഷേധം, പോലീസുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ എന്നിവ ഒഴിവാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്താൽ ചില ഇളവുകൾ നൽകാമെന്ന നിലപാടിലാണ് സർക്കാർ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയിലും ഇനി ഫോൺപേ ; രണ്ട് പ്രധാന ലൈസൻസുകൾക്ക് അനുമതി

0
ദുബായ് : ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് വലിയ സാന്നിധ്യമായ ഫോൺപേ...

ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വീഴും ; യുഎന്നിൽ ട്രംപിന്റെ പ്രഖ്യാപനം, പ്രസംഗത്തിനിടെ ഇറങ്ങിപ്പോയി ക്യൂബൻ...

0
വാഷിംഗ്ടൺ: ക്യൂബയെക്കുറിച്ചുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ...

സദാചാര പോലീസിംഗ് മാന്യമായ രീതിയിൽ ആകാമെന്ന് ബിഹാർ മന്ത്രി ശ്രേയസി സിംഗ്; പരാമർശത്തിനെതിരെ വ്യാപക...

0
പട്ന: സദാചാര പോലീസിംഗ് കുറച്ചുകൂടി മര്യാദയോടും മാന്യമായും ചെയ്യാമായിരുന്നുവെന്ന വിവാദ പ്രസ്താവനയുമായി...

പരിസ്ഥിതി ലോല പ്രദേശങ്ങളിലെ അവ്യക്തത തുടരുന്നത് ജനങ്ങളെ പ്രതികൂലമായി ബാധിക്കും ; സർക്കാരിനെതിരെ മേജർ...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലയുടെ പരിധി സംബന്ധിച്ച കൃത്യമായ വിവരങ്ങളും ഭൂപടങ്ങളും...