അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തി പാകിസ്ഥാൻ

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: ഞായറാഴ്ച പുലർച്ചെ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആക്രമണം നടത്തിയതായും തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ അറിയിച്ചു. രാജ്യത്തിനുള്ളിൽ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങൾക്ക് പിന്നാലെയാണ് നടപടി. തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ അഥവാ ടിടിപി എന്നറിയപ്പെടുന്ന പാകിസ്ഥാൻ താലിബാന്റെയും അതിന്റെ അനുബന്ധ സംഘടനകളുടെയും ഏഴ് ക്യാമ്പുകൾക്കെതിരെ സൈന്യം ഓപ്പറേഷൻസ് നടത്തിയതായി ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. അതിർത്തി മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ അനുബന്ധ സംഘടനയെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ എവിടെയാണ് ആക്രമിച്ചതെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയിട്ടില്ല. അഫ്​ഗാനും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ പ്രകാരം അഫ്ഗാനിസ്ഥാനുള്ളിലാണ് ആക്രമണം നടന്നതെന്ന് സൂചനയുണ്ട്. ഫിറ്റ്‌ന അൽ ഖ്വാരിജ്, ദാഇഷ് ഖൊറാസാൻ പ്രവിശ്യ എന്നിവിടങ്ങളിലെ ക്യാമ്പുകൾ ലക്ഷ്യമാക്കിയതായി പാകിസ്ഥാൻ മാധ്യമങ്ങൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...